പ്രധാന വാർത്തകൾ
അഗ്നിവീർ: വ്യോമസേനയിൽ അവസരംKEAM 2024 പരാതി നൽകാനുള്ള തീയതി നീട്ടി, ഭിന്നശേഷിക്കാരുടെ പരിശോധനKEAM 2024: ആർക്കിടെക്ചർ, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകൾക്ക് പുതുതായി അപേക്ഷിക്കാംകേരള മാനേജ്‌മെന്റ്‌ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (സെഷൻ II): ജൂൺ 30ന്സിവിൽ സർവീസ് ആദ്യഘട്ട പരീക്ഷ 16ന്: കേരളത്തിൽ പരീക്ഷ എഴുതാൻ 23666 പേർസ്‌കൂള്‍ ബസിന് തീപിടിച്ചു: ഒഴിവായത് വൻ ദുരന്തംവായനദിനം എത്തി: സ്കൂളുകളില്‍ ലൈബ്രേറിയന്‍ തസ്തിക അനുവദിക്കുകകാലിക്കറ്റിൽ പിജി പ്രവേശനം: 22 വരെ അപേക്ഷിക്കാംട്രാൻസ്ഫർ സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിന് സാവകാശം നൽകണം :മന്ത്രി ആർ.ബിന്ദുബിരുദ പ്രവേശനം: അപേക്ഷയിലെ തിരുത്തലുകൾ 17നകം

ഉൾകാഴ്ചയുടെ മികവിൽ ഐബിനും മനോജും വിജയത്തിന്റെ ആദ്യപടി കയറി

May 20, 2023 at 9:13 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db

കൊച്ചി:ഉൾകാഴ്ചയുടെ മികവിൽ ഐബിനും മനോജും വിജയത്തിന്റെ ചവിട്ടുപടികൾ കയറിത്തുടങ്ങി. സിവിൽ സർവിസ് എന്ന സ്വപ്ന സാക്ഷാൽക്കാരത്തിലേക്ക് ഇരുവരും ആദ്യ ചുവടുവെച്ചത് വിജയിക്കും എന്ന ആൽമവിശ്വാസത്തെയും കഠിന പ്രയത്നത്തിന്റെയും ഫലമായാണ്. എസ്എസ്എൽസി പരീക്ഷയിൽ കാഴ്ച പരിമിതരായ ഇരുവരും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. ആലുവ കുട്ടമശ്ശേരി ഗവ. ഹൈസ്കൂൾ വിദ്യാർഥികളായ ഇരുവരും ബ്രെയിൽ സിസ്റ്റവും കമ്പ്യൂട്ടറും ഉപയോഗിച്ച് പഠിച്ചാണ് സ്വന്തം നിലയ്ക്ക് പരീക്ഷ എഴുതിയത്. ഇരുവർക്കും പരീക്ഷ എഴുതാനായി കുട്ടമശ്ശേരി സ്കൂളിൽ പ്രത്യേകമായി പരീക്ഷ മുറി തയാറാക്കിയിരുന്നു.

\"\"

പരീക്ഷക്ക് അധ്യാപകൻ ചോദ്യപേപ്പർ വായിച്ചുകൊടുക്കുയായിരുന്നു. ഇതു
കേട്ട് ഇരുവരും ബ്രെയിൻ ലിപി ഉപയോഗിച്ച് ലാപ്ടോപ്പിൽ ഉത്തരമെഴുതി. ഫലം വന്നപ്പോൾ രണ്ടുപേർക്കും ഫുൾ എ പ്ലസ്. പഠനത്തോടൊപ്പം മറ്റുകാര്യങ്ങളിലും മികവ് പുലർത്തുന്ന ഇരുവരും 2019 മാർച്ചിൽ ആലുവ പെരിയാർ നീന്തിക്കടന്നിരുന്നു. നാലാം വയസ്സിലുണ്ടായ അപകടത്തെ തുടർന്നാണ് ഐബിന് കാഴ്ച നഷ്ടപ്പെട്ടത്. കീഴ്മാട് അജന്ത സ്വദേശി സി.എം. തോമസ് ബിനി ഐപ്പ് എന്നിവരുടെ ഏകമകനാണ്
ഐബിൻ. കുട്ടമശ്ശേരി സ്വദേശികളായ രമേശ്-സുധ ദമ്പതികളുടെ മകനാണ് മനോജ് ജമന കാഴ്ചപരിമിതനാണ്. ഇരുവർക്കും സിവിൽ സർവീസ് നേടുകയാണ് ലക്ഷ്യം.

\"\"

Follow us on

Related News