SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db
തിരുവനന്തപുരം:ഈ വർഷത്തെ എസ്എസ്എല്‍സി ഫലംവേഗത്തിൽ അറിയാൻ http://results.kite.kerala.gov.in എന്ന പ്രത്യേക ക്ലൗഡ് അധിഷ്ഠിത വെബ് പോർട്ടലിന് പുറമെ \’സഫലം 2023\’ എന്ന മൊബൈല്‍ ആപ്പും കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) സജ്ജമാക്കിയിട്ടുണ്ട്. പരീക്ഷാഭവൻ അടക്കമുള്ള വെബ്സൈറ്റുകൾക്ക് പുറമെ ഈ ആപ്പ് വഴി വേഗത്തിൽ ഫലം പരിശോധിക്കാം. വ്യക്തിഗത റിസള്‍ട്ടിനു പുറമെ സ്കൂള്‍ – വിദ്യാഭ്യാസ ജില്ല – റവന്യൂജില്ലാ തലങ്ങളിലുള്ള റിസള്‍ട്ട് അവലോകനം, വിഷയാധിഷ്ഠിത അവലോകനങ്ങള്‍, വിവിധ റിപ്പോര്‍ട്ടുകൾ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന പൂര്‍ണ്ണമായ വിശകലനം പോര്‍ട്ടലിലും മൊബൈല്‍ ആപ്പിലും \’റിസള്‍ട്ട് അനാലിസിസ്\’ എന്ന ലിങ്ക് വഴി ലോഗിന്‍ ചെയ്യാതെ തന്നെ ലഭിക്കും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും \”Saphalam 2023 \” എന്നു നല്‍കി ആപ് ഡൗണ്‍ലോഡ് ചെയ്യാം.https://play.google.com/store/apps/details?id=com.kite.saphalam നേരത്തെതന്നെ മൊബൈല്‍ ആപ് ഡൗണ്‍ലോഡ് ചെയ്തു വയ്ക്കുന്നത് അവസാന നിമിഷ ഡാറ്റാ ട്രാഫിക് ഒഴിവാക്കി എളുപ്പത്തില്‍ ഫലം ലഭിക്കാന്‍ സഹായിക്കും.