SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db
തിരുവനന്തപുരം:കേരള എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷയുടെ ഉത്തരസൂചികയുമായി ബന്ധപ്പെട്ട പരാതികൾ മെയ് 24വരെ സമർപ്പിക്കാം. പരാതിയുള്ളവർ അനുബന്ധരേഖകൾ സഹിതം ഓരോ ചോദ്യത്തിനും 100 രൂപ ഡിമാൻഡ് ഡ്രാഫ്റ്റ് സഹിതം അപേക്ഷ നൽകണം. 24ന് വൈകിട്ട് 5 വരെ തപാൽ വഴിയോ നേരിട്ടോ പ്രവേശന പരീക്ഷാ കമ്മീഷണർക്ക് പരാതി സമർപ്പിക്കാം. പരാതി ശരിയാണെന്ന് ബോധ്യപ്പെട്ടാൽ അടച്ച തുക തിരിച്ച് നൽകും. ഇതിനായി ബാങ്ക് അക്കൗണ്ടന്റ് നമ്പർ, ബാങ്കിന്റെയും ബ്രാഞ്ചിന്റെയും പേര്, IFSE കോഡ് എന്നിവ പരാതിയിൽ രേഖപ്പെടുത്തണം. കൂടുതൽ വിവരങ്ങൾക്ക് http://cee.kerala.gov.in സന്ദർശിക്കുക.