SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db
തിരുവനന്തപുരം:സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിങ് ആൻഡ് ട്രെയിനിങും സംയുക്തമായി തിരുവനന്തപുരത്തുള്ള ട്രെയിനിങ് ഡിവിഷനിൽ ആരംഭിക്കുന്ന കേരള ഗവണ്മെന്റ് അംഗീകാരമുള്ള ഒരു വർഷ ദൈർഘ്യമുള്ള കെ.ജി.റ്റി.ഇ പ്രിന്റിങ് ടെക്‌നോളജി 2023 – 24 കോഴ്‌സുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. അപേക്ഷകർ എസ്.എസ്.എൽ.സി അഥവാ തത്തുല്യ യോഗ്യത പാസ്സായിരിക്കണം. പട്ടികജാതി പട്ടികവർഗ്ഗ/ മറ്റർഹ വിഭാഗക്കാർക്ക് നിയമാനുസൃത ഫീസ് ആനുകൂല്യം ലഭിക്കും. ഒ.ബി.സി/ എസ്.ഇ.ബി.സി/ മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് വരുമാന പരിധിയ്ക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കുന്നതാണ്. അപേക്ഷകർ വിദ്യാഭ്യാസയോഗ്യത, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും പാസ്സ്‌പോർട്ട് സൈസ് ഫോട്ടോ സഹിതം കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിങ് ആൻഡ് ട്രെയിനിങ് , ട്രെയിനിങ് ഡിവിഷൻ, പുന്നപുരം, പടിഞ്ഞാറേകോട്ട, തിരുവനന്തപുരം- 695024 ഫോൺ – 0471 2474720, 0471 2467728 എന്ന വിലാസത്തിൽ നേരിട്ട് ഹാജരാകേണ്ടതാണ്. വെബ്സൈറ്റ്: http://captkerala.com.