editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
കാലിക്കറ്റ്‌ എന്‍എസ്എസ് സംഘം 3ന് താമരശ്ശേരി ചുരം ശുചീകരിക്കുംകാലിക്കറ്റ്‌ സർവകലാശാല അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം, പരീക്ഷകൾബി.ടെക്, ബിലെറ്റ്, എംസിഎ ഓപ്ഷൻ രജിസ്ട്രേഷൻ ആരംഭിച്ചുവിദ്യാർത്ഥികളെ നേരായ രീതിയിൽ നയിക്കാൻ അധ്യാപകർക്ക് കഴിയണം: മുഖ്യമന്ത്രിസംസ്ഥാനത്താകെ പ്രവേശനോത്സവം: പൊതുവിദ്യാലയങ്ങളിലെ കൊഴിഞ്ഞുപോക്ക് കാലം മാറിയെന്ന് മുഖ്യമന്ത്രിവിവിധ വകുപ്പുകളിലെ 24 തസ്തികകളിൽ നിയമനം: പി.എസ്.സി വിജ്ഞാപനം ഉടൻസിബിഎസ്ഇ 10, 12 ക്ലാസ് സപ്ലിമെന്ററി പരീക്ഷകൾ ജൂലൈ 17 മുതൽപുതിയ അധ്യയന വർഷത്തിന് നാളെ തുടക്കം: ഉദ്ഘാടന ചടങ്ങ് സ്കൂളുകളിൽ പ്രദർശിപ്പിക്കണംഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിൽ ജിഎസ്ടി കോഴ്‌സ്: അപേക്ഷ ജൂൺ 26 വരെഫോറസ്റ്റ് സർവീസ്: അഭിമുഖം ജൂൺ 5മുതൽ

സ്വാതിതിരുനാൾ സംഗീത കോളേജിൽ വിവിധ അധ്യാപക ഒഴിവുകൾ

Published on : May 12 - 2023 | 7:43 am

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db

തിരുവനന്തപുരം: ശ്രീ സ്വാതിതിരുനാൾ സംഗീത കോളേജിലെ വിവിധ പഠന വകുപ്പുകളിലെ ഒഴിവുകളിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തും. വയലിൻ, സംസ്‌കൃതം വിഭാഗങ്ങളിൽ അതിഥി അധ്യാപക നിയമനത്തിന് അപേക്ഷിക്കുന്നവർ നിശ്ചിത യോഗ്യതക്കൊപ്പം കോളേജ് വിദ്യാഭ്യാസ വകുപ്പ്, കൊല്ലം ഡെപ്യൂട്ടി ഡയറക്ടറുടെ ഗസ്റ്റ് ലക്ചർ പാനലിൽ രജിസ്റ്റർ ചെയ്തിരിക്കണം. സംസ്‌കൃതം വിഭാഗത്തിലെ അധ്യാപക നിയമനത്തിനുള്ള അഭിമുഖം മെയ് 23 രാവിലെ 10 മണിക്കും, വയലിൻ വിഭാഗത്തിലെ അധ്യാപക നിയമനത്തിനുള്ള ഇന്റർവ്യൂ മേയ് 25 രാവിലെ 10 മണിക്കും ശ്രീ സ്വാതിതിരുനാൾ സംഗീത കോളേജിൽ നടക്കും. ഡാൻസ് വിഭാഗത്തിൽ ഒഴിവുള്ള സപ്പോർട്ടിങ് ആർട്ടിസ്റ്റ് ഇൻ വോക്കൽ ഫോർ ഡാൻസ് (കേരളനടനം), സപ്പോർട്ടിങ് ആർട്ടിസ്റ്റ് ഇൻ മൃദംഗം ഫോർ ഡാൻസ് (കേരള നടനം) എന്നീ തസ്തികകളിലേക്ക് താത്കാലിക ജീവനക്കാരെ ദിവസ വേതന അടിസ്ഥാനത്തിൽ നിയമിക്കും. നിശ്ചിത യോഗ്യതയുള്ളതും താത്പര്യമുള്ളതുമായ ഉദ്യോഗാർത്ഥികൾക്ക് സപ്പോർട്ടിങ് ആർട്ടിസ്റ്റ് ഇൻ വോക്കൽ ഫോർ ഡാൻസ് (കേരള നടനം) തസ്തികയിലേക്ക് മേയ് 30 രാവിലെ 9.30 ന് കോളേജിൽ വച്ച് നടക്കുന്ന അഭിമുഖത്തിലും സപ്പോർട്ടിങ് ആർട്ടിസ്റ്റ് ഇൻ മൃദംഗം ഫോർ ഡാൻസ് (കേരള നടനം) തസ്തികയിലേക്ക് മേയ് 30 ഉച്ചക്ക് 1 മണിക്ക് കേളേജിൽ വച്ച് നടക്കുന്ന അഭിമുഖത്തിലും നേരിട്ട് പങ്കെടുക്കേണ്ടതാണ്. വിദ്യാഭ്യാസ യോഗ്യതകൾ, മാർക്ക് ലിസ്റ്റുകൾ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകൾ എന്നിവയുടെ അസലും പകർപ്പുകളും അഭിമുഖ സമയത്ത് ഹാജരാക്കേണ്ടതാണ്.

0 Comments

Related News