editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
ബി.ടെക്, ബിലെറ്റ്, എംസിഎ ഓപ്ഷൻ രജിസ്ട്രേഷൻ ആരംഭിച്ചുവിദ്യാർത്ഥികളെ നേരായ രീതിയിൽ നയിക്കാൻ അധ്യാപകർക്ക് കഴിയണം: മുഖ്യമന്ത്രിസംസ്ഥാനത്താകെ പ്രവേശനോത്സവം: പൊതുവിദ്യാലയങ്ങളിലെ കൊഴിഞ്ഞുപോക്ക് കാലം മാറിയെന്ന് മുഖ്യമന്ത്രിവിവിധ വകുപ്പുകളിലെ 24 തസ്തികകളിൽ നിയമനം: പി.എസ്.സി വിജ്ഞാപനം ഉടൻസിബിഎസ്ഇ 10, 12 ക്ലാസ് സപ്ലിമെന്ററി പരീക്ഷകൾ ജൂലൈ 17 മുതൽപുതിയ അധ്യയന വർഷത്തിന് നാളെ തുടക്കം: ഉദ്ഘാടന ചടങ്ങ് സ്കൂളുകളിൽ പ്രദർശിപ്പിക്കണംഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിൽ ജിഎസ്ടി കോഴ്‌സ്: അപേക്ഷ ജൂൺ 26 വരെഫോറസ്റ്റ് സർവീസ്: അഭിമുഖം ജൂൺ 5മുതൽഡെയറി സയൻസ് കോളജുകളിൽ 89 അധ്യാപക, അനധ്യാപക തസ്തികകൾപട്ടികജാതി വികസന വകുപ്പിൽ 1217 ഒഴിവ്: അപേക്ഷ ജൂൺ 5വരെ

പ്രവേശനോത്സവം 2023: തയ്യാറെടുപ്പുകൾ മെയ് 25ന് പൂർത്തിയാക്കണം

Published on : May 05 - 2023 | 2:31 pm

JOIN OUR WHATS APP GROUP https://chat.whatsapp.com/LgOArk3v5JW3X6wcv6DsUQ SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha

തിരുവനന്തപുരം: പുതിയ അധ്യയന വർഷത്തിൽ സ്കൂൾ തുറക്കുന്നതിനു മുന്നോടിയായുള്ള തയ്യാറെടുപ്പുകൾ മെയ് 25 നകം പൂർത്തിയാക്കണം. തയ്യാറെടുപ്പുകൾ ഡിഡി, ആർഡിഡി, എഡി തുടങ്ങിയവർ ഇത് വിലയിരുത്തുകയും ഡിജിയ്ക്ക് റിപ്പോർട്ട് ചെയ്യുകയും വേണം. ഇന്ന് മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന ഉദ്യോഗസ്ഥ തല യോഗത്തിലാണ് തീരുമാനം. സ്‌കൂളുകളിൽ അധ്യാപകരെ സമയബന്ധിതമായി നിയമിക്കാനും സ്ഥലം മാറ്റങ്ങൾ നടത്താനും ചുമതലപ്പെടുത്തപ്പെട്ട ഉദ്യോഗസ്ഥർ എന്ന നിലയ്ക്ക് ഒരു സ്‌കൂളിലും അധ്യാപകർ ഇല്ലാത്ത അവസ്ഥ ഉണ്ടാകരുത്. രക്ഷകർത്താക്കളിൽ നിന്നും പൊതുസമൂഹങ്ങളിൽ നിന്നും സ്‌കൂളുകളുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികളിൽ അടിയന്തിര ഇടപെടൽ നടത്തണം. പി.റ്റി.എ. യുടെ പ്രവർത്തനം സംബന്ധിച്ച പരാതികളിൽ ബന്ധപ്പെട്ടവരുടെ യോഗം അതാത് പരാതി ലഭിക്കുന്ന ഓഫീസുകളിൽ വിളിച്ചു ചേർത്ത് അടിയന്തിര പരിഹാരം കാണണം. മികച്ച പഠനാനുഭവങ്ങൾ കുട്ടികൾക്ക് ലഭ്യമാക്കുന്നതിന് ഈ അദ്ധ്യയന വർഷം ശ്രദ്ധിക്കേണ്ടതുണ്ട്. അക്കാദിക നിലവാരം ഉയർത്തുന്നതിനാവശ്യമായ പദ്ധതികൾ ഓരോ സ്‌കൂളിന്റെയും സാഹചര്യം അനുസരിച്ച് ആസൂത്രണം ചെയ്ത് നടപ്പിലാക്കണം. 2023 ജൂൺ 6 നകം സ്‌കൂൾ തല വാർഷിക പ്ലാൻ തയ്യാറാക്കണം. എല്ലാ ആഴ്ചയും സ്‌കൂൾ റിസോഴ്‌സ് ഗ്രൂപ്പ് (എസ്.ആർ.ജി.) യോഗം ചേർന്ന് പാഠ്യ പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ വിലയിരുത്തുകയും മിനിട്‌സ് രേഖപ്പെടുത്തുകയും വേണം. പരമാവധി സ്‌കൂൾ അദ്ധ്യയന ദിവസങ്ങൾ (സാധ്യമായ മണിക്കൂറുകൾ) ഉറപ്പു വരുത്തണമെന്നും മന്ത്രി നിർദേശം നൽകി.

0 Comments

Related News