പ്രധാന വാർത്തകൾ
എൽപി, യുപി, ഹൈസ്കൂൾ വിഭാഗം പരീക്ഷ: പുതിയ ടൈം ടേബിൾ ഡൗൺലോഡ് ചെയ്യാംവിദ്യാലയങ്ങളിലെ പരിപാടികളിൽ വിദ്യാർത്ഥികൾക്ക് പ്രാധാന്യം നൽകണം: മന്ത്രിക്ക് അഞ്ചാം ക്ലാസുകാരിയുടെ കത്ത്ഹയർ സെക്കന്ററി അർദ്ധവാർഷിക പരീക്ഷ രണ്ടുഘട്ടമായി നടത്തും: ടൈംടേബിൾ വന്നു റെയിൽവേയിൽ 1785 അപ്രന്റീസ് ഒഴിവുകൾ: അപേക്ഷ നാളെ മുതൽഎസ്എസ്എൽസി വാർഷിക പരീക്ഷയുടെ രജിസ്‌ട്രേഷൻ നാളെ മുതൽപുതിയ സ്കോളർഷിപ്പായ ‘പ്രജ്വല’ സ്കോളർഷിപ്പിന് ഈ വർഷം മുതൽ അപേക്ഷ നൽകാംകുട്ടികൾക്ക് സമൂഹമാധ്യമങ്ങളിൽ അക്കൗണ്ടുകൾ ആരംഭിക്കാൻ രക്ഷിതാക്കളുടെ അനുവാദം വേണംഹയർ സെക്കന്ററി അധ്യാപകർ, പോലീസ് സബ് ഇൻസ്‌പെക്ടർ, യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ്: പിഎസ് സി വിജ്ഞാപനം ഉടൻകേന്ദ്രീയ വിദ്യാലയങ്ങളിലും നവോദയ വിദ്യാലയങ്ങളിലുമായി 14,967 അധ്യാപക-അനധ്യാപക ഒഴിവുകൾസ്കൂൾ അര്‍ധവാര്‍ഷിക പരീക്ഷയിലെ മാറ്റം: ക്രിസ്മസ് അവധിയും പുന:ക്രമീകരിക്കാൻ ധാരണ

വേനലവധിക്കാലത്ത് ക്ലാസുകൾ നടത്തുന്ന സ്കൂളുകൾക്ക് താക്കീത്: ജൂൺ ഒന്നിന് മുൻപ് ഒരു ക്ലാസും പാടില്ല

May 4, 2023 at 11:26 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/LgOArk3v5JW3X6wcv6DsUQ

തിരുവനന്തപുരം: ജൂൺ ഒന്നിന് മുൻപായി സംസ്ഥാനത്തെ സ്കൂളുകളിൽ ക്ലാസുകൾ ആരംഭിക്കരുതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കർശന ഉത്തരവ്. മധ്യവേനലവധിക്കാലത്ത് ഏതെങ്കിലും തരത്തിലുള്ള ക്ലാസ്സുകൾ നടത്തരുതെന്ന സർക്കാർ നിർദേശം മറികടന്നു പല സ്കൂളുകളിലും ക്ലാസുകൾ നടക്കുന്നതായി പരാതി ലഭിച്ച സാഹചര്യത്തിലാണ് പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ.ജീവൻ ബാബു പുതിയ ഉത്തരവ് പുറത്തിറക്കിയത്.
സംസ്ഥാനത്തെ മുഴുവൻ സർക്കാർ, എയിഡഡ്, അൺ എയിഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ മേഖലയിലെ പ്രൈമറി, സെക്കന്ററി, ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളുകൾക്കും ഉത്തരവ്നേ ബാധകമാണ്. നേരത്തെ ഇതുമായി ബന്ധപ്പെട്ട് നിർദേശം നൽകിയിരുന്നു.

\"\"

വേനൽ അവധിക്കായി സ്കൂളുകൾ അടച്ച സാഹചര്യത്തിൽ അവധിക്കാല ക്ലാസുകൾ എന്ന തരത്തിൽ വിദ്യാർത്ഥികൾക്കായി ക്ലാസുകളും മറ്റു പഠന സംവിധാനങ്ങളും ഒരുക്കരുത് എന്ന നിർദേശം നൽകിയിരുന്നു. ഇത് അവഗണിച്ചാണ് പല സ്കൂളുകളിലും ഇപ്പോൾ ക്ലാസുകൾ നടക്കുന്നത്.
ഈ സാഹചര്യത്തിൽ സർക്കുലറിലെ നിർദ്ദേശം കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ബന്ധപ്പെട്ട വിദ്യാഭ്യാസ ആഫീസർമാർ ഉറപ്പ് വരുത്തേണ്ടതും ലംഘനമെന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ കർശനമായ അച്ചടക്ക നടപടികൾ സ്വീകരിക്കണഎന്നും പുതിയ ഇത്തരവിൽ പറയുന്നു.

\"\"

Follow us on

Related News