JOIN OUR WHATS APP GROUP https://chat.whatsapp.com/LgOArk3v5JW3X6wcv6DsUQ SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
തിരുവനന്തപുരം: ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷൻ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ജി.എസ്.ടി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ബിരുദമാണ് അടിസ്ഥാന യോഗ്യത. ജി.എസ്.ടി നിയമം, ചട്ടം, അക്കൗണ്ടിംഗ് എന്നിവയിൽ നൈപുണ്യം നേടുന്നതിനും, ടാക്‌സ് പ്രാക്ടീഷണർ ആകുന്നതിലേക്കുമുള്ള വൈദഗ്ധ്യം നേടുന്നതിനും സഹായകരമാകുന്ന രീതിയിലാണ് കോഴ്‌സ് വിഭാ വനം ചെയ്തിരിക്കുന്നത്. അവസാന വർഷ ബിരുദ വിദ്യാർഥികൾക്കും അപേക്ഷിക്കാം. ഒരു വർഷത്തെ കോഴ്‌സിൽ 150 മണിക്കൂർ പരിശീലനമാണ് ലഭിക്കുക.
ക്ലാസ്റൂം ഓൺലൈൻ/ഓഫ്‌ലൈൻ ഹൈബ്രിഡ് ക്ലാസുകൾ ലഭ്യമാണ്. വിദ്യാർഥികൾ, സർക്കാർ അർദ്ധസർക്കാർ, പൊതുമേഖലാ ജീവനക്കാർ, പ്രവാസികൾ, റിട്ടയർ ചെയ്തവർ, മുതിർന്ന പൗരന്മാർ എന്നിവർ ഉൾപ്പെട്ട 14 വിഭാഗങ്ങൾക്ക് ഫീസ് ഇളവുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: http://gift.res.in, 0471-2596980, 2590880, 9746683106. അവസാന തീയതി മെയ് 31.