SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db
തിരുവനന്തപുരം: കേരളത്തിൽ വിവിധ യൂണിവേഴ്‌സിറ്റികൾ, കേരള നഴ്‌സസ് ആൻഡ് മിഡ് വൈവ്‌സ് കൗൺസിൽ എന്നിവയുടെ അംഗീകാരത്തോടെയുള്ള സ്ഥാപനങ്ങളിൽ നിന്നും നഴ്‌സിങ് കോഴ്‌സുകൾ പഠിച്ച് അവസാന വർഷ പരീക്ഷ എഴുതുവാൻ കഴിയാത്തവർക്ക് മേഴ്‌സി ചാൻസ് മുഖേന പരീക്ഷ എഴുതുന്നതിന് അവസരം. ഇതിനുള്ള അർഹതനിർണ്ണയ പരീക്ഷ മെയ് 18ന് നടക്കും. രാവിലെ 11മണി മുതൽ ഒരു മണി വരെ അതത് ജില്ലകളിലെ സർക്കാർ നഴ്‌സിങ് സ്‌കൂളുകളിലാണ് പരീക്ഷ നടക്കുക. പരീക്ഷാർഥികൾ ബന്ധപ്പെട്ട പരീക്ഷാ കേന്ദ്രങ്ങളിലെ സ്ഥാപനമേധാവി (പ്രിൻസിപ്പാൾ) സാക്ഷ്യപ്പെടുത്തിയ ഹാൾടിക്കറ്റ്, പഠിച്ച നഴ്‌സിംഗ് സ്‌കൂൾ/ കോളേജ് മേധാവിയുടെ സാക്ഷ്യപത്രം, ആധാർകാർഡ് എന്നിവയുമായി ഒരു മണിക്കൂർ മുമ്പ് പരീക്ഷാകേന്ദ്രത്തിൽ എത്തണം.