പ്രധാന വാർത്തകൾ

കേരളത്തിൽ ബി.എസ്.സി നഴ്സിങ് പ്രവേശനത്തിന് പൊതുപരീക്ഷയില്ല: ഇന്ത്യൻ നഴ്സിങ് കൗൺസിൽ തീരുമാനം നിർണ്ണായകം

Apr 29, 2023 at 5:03 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db

തിരുവനന്തപുരം:കേരളത്തിൽ ബി.എസ്.സി നഴ്സിങ് പ്രവേശനത്തിന് ഈ വർഷം പൊതുപ്രവേശന പരീക്ഷ നടത്തില്ല എന്ന് സംസ്ഥാന സർക്കാറിന്റെ തീരുമാനം വന്നെങ്കിലും ഇന്ത്യൻ നഴ്സിങ് കൗൺസിലിന്റെ അന്തിമ തീരുമാനത്തിനത്തിനായി കാത്തിരിക്കുകയാണ് ഏവരും. പ്രവേശന പരീക്ഷക്ക് സാവകാശം ആവശ്യപ്പെട്ട് സംസ്ഥാന കൗൺസിൽ ഇന്ത്യൻ നഴ്സിങ് കൗൺസിലിനു അടുത്ത ദിവസം നിവേദനം നൽകും. ബി.എസ്.സി നഴ്സിങ് പ്രവേശനത്തിന് പ്രവേശനപരീക്ഷ നടത്തണമെന്ന ഇന്ത്യൻ നഴ്സിങ് കൗൺസിലിന്റെ (ഐഎൻസി) നിർദേശം കേരളത്തിൽ നടപ്പാക്കില്ല എന്ന വ്യക്തമായ സൂചനയാണ് ലഭിക്കുന്നത്. വരുന്ന വർഷത്തെ ബി.എസ്.സി നഴ്സിങ് പ്രവേശനത്തിന്, പ്രവേശന പരീക്ഷ ഇല്ലാതെ നടപടികൾ ആരംഭിക്കാനാണ് ആരോഗ്യവകുപ്പ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്.

\"\"

2023-24ലെ ബി.എസ്.സി. നഴ്സിങ്
പ്രവേശനം മുൻ വർഷത്തെപ്പോലെ തുടരാൻ നടപടി സ്വീകരിക്കണമെന്ന നിർദേശം മാത്രമാണ് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പുറത്തിറങ്ങിയ ഉത്തരവിൽ പറയുന്നത്. ഉത്തരവ് സംസ്ഥാന നഴ്സിങ് കൗൺസിൽ റജിസ്ട്രാർ, ആരോഗ്യ സർവകലാശാല രജിസ്ട്രാർ, എൽബിഎസ്
ഡയറക്ടർ എന്നിവർക്ക് കൈമാറിക്കഴിഞ്ഞു. അതേ സമയം സംസ്ഥാന കൗൺസിൽ നൽകുന്ന നിവേദനം ഇന്ത്യൻ നഴ്സിങ് കൗൺസിൽ അംഗീകരിച്ചാൽ മാത്രമേ ഈവർഷത്തെ പ്രവേശനത്തിനു പ്രവേശന പരീക്ഷ ഒഴിവാക്കാൻ കഴിയൂ.

\"\"


കഴിഞ്ഞ വർഷം നൽകിയ ഇളവ് ഈ വർഷം ഐഎൻസി നൽകിയില്ലെങ്കിൽ സംസ്ഥാന തീരുമാനം മാറ്റേണ്ടി വരും. ഇളവ് അനുവദിച്ചാൽ ഈ വർഷവും മെറിറ്റും സംവരണവും പാലിക്കാതെ 50 ശതമാനം സീറ്റിൽ മാനേജ്മെന്റുകൾക്കു യഥേഷ്ടം പ്രവേശനം നടത്താം.

\"\"

Follow us on

Related News