പ്രധാന വാർത്തകൾ
വിദ്യാർത്ഥികൾ അടക്കമുള്ള കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെഡിഎൽഎഡ്, ബി.വോക് പരീക്ഷാഫലങ്ങൾകുറഞ്ഞ ചിലവിൽ മികച്ച പഠനവസരം നൽകി കാലിക്കറ്റ്‌ സർവകലാശാലയിൽ ഇന്റഗ്രേറ്റഡ് പിജിബിരുദ പ്രവേശനം: സിയുഇടി- യുജി മെയ് 15 മുതൽസ്കൂൾ അധ്യാപകർക്ക് എഐ സാങ്കേതിക വിദ്യയിൽ മെയ്‌ 2മുതൽ പരിശീലനംKEAM-2024: കോഴ്സുകൾ കൂട്ടിച്ചേർക്കാൻ ഇന്നുകൂടി അവസരംഎൻജിനീയറിങ് പ്രവേശന പരീക്ഷ സിലബസ് മാറ്റം: നടപടി വൈകുന്നുസ്കൂൾ വിദ്യാർത്ഥികൾക്കുള്ള സമ്മർ ക്യാമ്പ് മെയ് 6മുതൽഹയർ സെക്കന്ററി ഫലം മെയ് പത്തോടെ: മൂല്യനിർണ്ണയം അടുത്തയാഴ്ച പൂർത്തിയാക്കുംഎസ്എസ്എൽസി മൂല്യനിർണ്ണയം പൂർത്തിയായി: പരീക്ഷാ ഫലം ഉടൻ

എംജി സർവകലാശാല പരീക്ഷകൾ, പരീക്ഷാ ഫലങ്ങൾ, പ്രാക്ടിക്കൽ പരീക്ഷകൾ

Apr 20, 2023 at 5:31 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db

കോട്ടയം: ഒന്നു മുതൽ നാലു വരെ സെമസ്റ്ററുകൾ എം.എച്ച്.ആർ.എം (2007 മുതൽ 2017 വരെ അഡ്മിഷനുകൾ സ്‌പെഷ്യൽ മെഴ്‌സി ചാൻസ്) പരീക്ഷയ്ക്ക് മെയ് 10 വരെ അപേക്ഷ നൽകാം. മെയ് 11ന് പിഴയോടു കൂടിയും മെയ് 12നു സൂപ്പർ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും. പരീക്ഷാഫിസിനൊപ്പം ഒരു പേപ്പറിന് 50 രൂപ നിരക്കിൽ(പരമാവധി 300 രൂപ) സി.വി. ക്യാമ്പ് ഫീസ് അടയ്ക്കണം. വിശദ വിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ.

മെയ് 10ന് തുടങ്ങുന്ന രണ്ടാം സെമസ്റ്റർ ബി.വോക് വിഷ്വൽ മീഡിയ ആൻറ് ഫിലിം മേക്കിംഗ്(ന്യു സ്‌കീം – 2021 അഡ്മിഷൻ റഗുലർ) പരീക്ഷയ്ക്ക് മെയ് മൂന്നു വരെ അപേക്ഷ നൽകാം. മെയ് നാലു വരെ പിഴയോടു കൂടിയും മെയ് അഞ്ചിന് സൂപ്പർ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും.

\"\"

ഒന്നാം സെമസ്റ്റർ എം.സി.എ(2022 അഡ്മിഷൻ റഗുലർ, 2017-2021 അഡ്മിഷനുകൾ സപ്ലിമെൻററി, 2016 അഡ്മിഷൻ ആദ്യ മെഴ്‌സി ചാൻസ് – അഫിലിയേറ്റഡ് കോളജുകൾക്ക് മാത്രം, 2015 അഡ്മിഷൻ രണ്ടാം മെഴ്‌സി ചാൻസ് – അഫിലിയേറ്റഡ് കോളജുകൾ,സീപാസ്/ ലാറ്ററൽ എൻട്രി 2016 അഡ്മിഷൻ രണ്ടാം മെഴ്‌സി ചാൻസ്, 2015,2014 അഡ്മിഷനുകൾ മൂന്നാം മെഴ്‌സി ചാൻസ്) പരീക്ഷകൾക്ക് ഏപ്രിൽ 27 വരെ അപേക്ഷിക്കാം. ഏപ്രിൽ 28ന് പിയഴയോടു കൂടിയും ഏപ്രിൽ 29ന് സൂപ്പർ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.

\"\"

ആറാം സെമസ്റ്റർ ബി.എ മാസ്സ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം (സി.ബി.സി.എസ് – 2020 അഡ്മിഷൻ റഗുലർ, 2019,2018,2017 അഡ്മിഷനുകൾ സപ്ലിമെൻററി – മാർച്ച് 2023) പരീക്ഷയുടെ പ്രോജക്ട് ഇവാല്യുവേഷൻ, വൈവ വോസി പരീക്ഷകൾ പുതുക്കിയ ഷെഡ്യൂൾ പ്രകാരം ഏപ്രിൽ 25 ന് അരുവിത്തുറ സെൻറ് ജോർജ് കോളജിൽ നടക്കും.

പ്രോജക്ട്, വൈവ വോസി
ആറാം സെമസ്റ്റർ ബി.എസ്.സി സ്റ്റാറ്റിസ്റ്റിക്‌സ് (മോഡൽ 1 – 2020 അഡ്മിഷൻ റഗുലർ, 2019,2018,2017 അഡ്മിഷനുകൾ സപ്ലിമെൻററി – മാർച്ച് 2023) പരീക്ഷയുടെ പ്രോജക്ട്, വൈവ വോസി പരീക്ഷകൾ ഈ മാസം 25ന് കാലടി ശ്രീ ശങ്കര കോളജിൽ നടക്കും.

ആറാം സെമസ്റ്റർ ബി.എ ഇംഗ്ലീഷ് ലിറ്ററേച്ചർ ആൻഡ് കമ്മ്യൂണിക്കേഷൻ സ്റ്റഡീസ്(ഡബിൾ മെയിൻ – മോഡൽ 3, സി.ബി.സി.എസ് – 2020 അഡ്മിഷൻ റഗുലർ, 2017 മുതൽ 2019 വരെ അഡ്മിഷൻ സപ്ലിമെൻററി – മാർച്ച് 2023) പരീക്ഷയുടെ പ്രോജക്ട് ഇവാല്യുവേഷൻ വൈവ വോസി പരീക്ഷകൾ ഈ മാസം 25 മുതൽ അതത് കോളജുകളിൽ നടക്കും.

പ്രാക്ടിക്കൽ പരീക്ഷകൾ
മൂന്നാം സെമസ്റ്റർ എം.എസ്.സി ജിയോളജി (സി.എസ്.എസ് – 2021 അഡ്മിഷൻ റഗുലർ, 2020,2019 അഡ്മിഷനുകൾ സപ്ലിമെൻററി – ഫെബ്രുവരി 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ മെയ് നാലിന് വിവിധ കേന്ദ്രങ്ങളിൽ നടക്കും.

ആറാം സെമസ്റ്റർ ബി.എസ്.സി മൈക്രോബയോളജി(മോഡൽ 3, സി.ബി.സി.എസ് – 2020 അഡ്മിഷൻ റഗുലർ, 2017-2019 അഡ്മിഷൻ റീ-അപ്പിയറൻസ് – മാർച്ച് 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഏപ്രിൽ 25 മുതൽ അതത് കോളജുകളിൽ.

\"\"

ആറാം സെമസ്റ്റർ ബി.എ. മൃദംഗം, ഭരതനാട്യം, മോഹിനിയാട്ടം, കഥകളി ചെണ്ട, കഥകളി വേഷം, കഥകളി സംഗീതം, മദ്ദളം (സി.ബി.സി.എസ് – 2020 അഡ്മിഷൻ റഗുലർ, 2017-2019 അഡ്മിഷൻ സപ്ലിമെൻററി – മാർച്ച് 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഏപ്രിൽ 25 മുതൽ തൃപ്പൂണിത്തുറ ആർ.എൽ.വി കോളജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്‌സിൽ നടത്തും.

ആറാം സെമസ്റ്റർ ബി.വോക് ഫുഡ് പ്രോസസിംഗ് ടെക്‌നോളജി(2020 അഡ്മിഷൻ റഗുലർ – മാർച്ച് 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഏപ്രിൽ 28 മുതൽ അതത് കോളജുകളിൽ നടക്കും.

പരീക്ഷാ ഫലങ്ങൾ
2022 നവംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ് ബി.എ, ബി.കോം മോഡൽ 1,2,3(2020 അഡ്മിഷൻ റഗുലർ, 2019,2018,2017 അഡ്മിഷനുകൾ റീ-അപ്പിയറൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് മെയ് നാലു വരെ ഓൺലൈനിൽ അപേക്ഷിക്കാം.

\"\"

2022 നവംബറിൽ നടന്ന അഞ്ചാം സെമസ്റ്റർ(2020 അഡ്മിഷൻ റഗുലർ, 2017,2018,2019 അഡ്മിഷനുകൾ റീ-അപ്പിയറൻസ്) സി.ബി.സി.എസ് ബി.എസ്.സി പ്രോഗ്രാം മോഡൽ 1,2,3, സി.ബി.സി.എസ് സൈബർ ഫോറൻസിക്(2020 അഡ്മിഷൻ റഗുലർ, 2019 അഡ്മിഷൻ റീ-അപ്പിയറൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് മെയ് നാലു വരെ ഓൺലൈനിൽ അപേക്ഷിക്കാം.

2022 ജൂണിൽ നടന്ന ഒന്നാം സെമസ്റ്റർ എം.സി.എ (2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ സപ്ലിമെൻററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് മെയ് നാലു വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ അപേക്ഷ നൽകാം.

\"\"

2022 നവംബറിൽ നടന്ന രണ്ടാം സെമസ്റ്റർ എം.എഡ്(ദ്വിവത്സരം – 2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ സപ്ലിമെൻററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് മെയ് നാലു വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ അപേക്ഷ നൽകാം

Follow us on

Related News