SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db
തിരുനന്തപുരം: തിരുവനന്തപുരം, മലപ്പുറം, ഇടുക്കി ജില്ലകൾ ഒഴികെ 11 ജില്ലകളുടെ സിവിൽ എക്സൈസ് ഓഫീസർ നിയമനത്തിനുള്ള (പുരുഷൻ) ചുരുക്കപ്പട്ടിക പി.എസ്.സി. പ്രസിദ്ധീകരിച്ചു. തിരുവനന്തപുരം, മലപ്പുറം, ഇടുക്കി ജില്ലകളുടെ പട്ടിക ഉടൻ പ്രസിദ്ധീകരിക്കും. ചുരുക്കപ്പട്ടികയിലുള്ളവർക്ക് ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും നടത്തും. അതിൽ വിജയിക്കുന്നവരെ ഒ.എം.ആർ പരീക്ഷയുടെ മാർക്ക് അടിസ്ഥാനത്തിൽ റാങ്കപട്ടികയിൽ ഉൾപ്പെടുത്തും. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് ഒ.എം.ആർ. പരീക്ഷ നടത്തിയത്. അതിൽ വിജയിച്ചവർക്ക് ഈ വർഷം ജനുവരിയിൽ ശാരീരികക്ഷമതാ പരീക്ഷ (എൻഡുറൻസ് ടെസ്റ്റ്) നടത്തി. അതിലും വിജയിച്ചവരെയാണ് ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയത്.