നാഷണൽ ലോ യൂണിവേഴ്സിറ്റിയിൽ എംബിഎ പ്രവേശനം: അപേക്ഷ ജൂൺ 5വരെ

Apr 12, 2023 at 9:20 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/ItKIOEhP0Y77RCNQC4zaj3

ന്യൂഡൽഹി: ജോധ്പുർ (രാജസ്ഥാൻ) നാഷനൽ ലോ യൂണിവേഴ്സിറ്റിയുടെ സ്കൂൾ ഓഫ് ഇൻഷുറൻസ് സ്റ്റഡീസ് ദ്വിവത്സര എം.ബി.എ (ഇൻഷുറൻസ്) പ്രവേശനത്തിന് ജൂൺ 5വരെ  അപേക്ഷിക്കാം. 40 സീറ്റുകളിലേക്കാണ് പ്രവേശനം.

യോഗ്യത: 50 ശതമാനം മാർക്കോടെ ബിരുദം. പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷയിൽ 50 ശതമാനം മാർക്ക്‌ അല്ലെങ്കിൽ 2022- 2023 വർഷത്തെ ഐ.ഐ.എം കാറ്റ് /സിമാറ്റ് /മാറ്റ് സ്കോർ. സംവരണ വിഭാഗങ്ങൾക്ക് യോഗ്യതാ പരീക്ഷയിൽ അഞ്ചുശതമാനം മാർക്കിളവുണ്ട് . ആദ്യ റാങ്ക് ലിസ്റ്റ് ജൂൺ 15ന് പ്രസിദ്ധപ്പെടുത്തും. ജൂൺ 20നകം ഫീസടച്ച് അഡ്മിഷൻ എടുക്കാവുന്നതാണ്.സെമസ്റ്റർ ട്യൂഷൻ ഫീസ് 60,000 രൂപ അടക്കം വിവിധ ഇനങ്ങളിലായി 4,99,000 രൂപയാണ് കോഴ്സ് ഫീസ്. ഗഡുക്കളായി ഫീസ് അടക്കാം.

\"\"

നാല് സെമസ്റ്ററുകളായുള്ള എം.ബി.എ പ്രോഗ്രാമിൽ ജനറൽ, ലൈഫ്, ഹെൽത്ത്, മറൈൻ, ഫയർ ഇൻഷുറൻസ്, റിസ്ക് മാനേജ്മെൻ്റ്, ഇൻഷുറൻസ് റെഗുലേഷൻസ്, ഇൻഷുറൻസ് ലോ,ഗ്രൂപ് ഇൻഷുറൻസ് ആൻഡ് പെൻഷൻ, അഗ്രികൾചർ ആൻഡ് ക്രോസ് ഇൻഷുറൻസ്, ബിസിനസ് കമ്യൂണിക്കേഷൻ, ഡിജിറ്റൽ മാർക്കറ്റിങ് ആൻഡ് ബ്രാൻഡ് മാനേജ്മെന്റ്, എച്ച്.ആർ.എം, റീ ഇൻഷുറൻസ്, ഇൻഷുറൻസ് അക്കൗണ്ടിങ് ആൻഡ് ഇൻവെസ്റ്റ്മെൻ്റ് തുടങ്ങിയ വിഷയങ്ങളാണ് കോഴ്സിൽ ഉൾപ്പെടുത്തിരിക്കുന്നത്. അപേക്ഷാ ഫീസായ 2000 രൂപ അടക്കുന്നതിനും വിജ്ഞാപനത്തിനും https://insuranceinstituteofindia.com സന്ദർശിക്കുക.

\"\"

 

Follow us on

Related News