പ്രധാന വാർത്തകൾ
NEET-UG- മെയ് 3ന്: അപേക്ഷ മാർച്ച്‌ 8വരെ‍പെരുന്നാളിന് 3 ദിവസത്തെ അവധി വേണം: പ്രമേയവുമായി സമസ്തകെൽട്രോണിൽ എഞ്ചിനീയർ, ടെക്‌നിക്കൽ അസിസ്റ്റന്റ് നിയമനം: 12 ഒഴിവുകൾപത്താം ക്ലാസുകാർക്ക് തപാൽ വകുപ്പിൽ ഗ്രാമീൺ ഡാക് സേവക് നിയമനം: അപേക്ഷ സമയം അവസാനിക്കുന്നുകാലിക്കറ്റ് സർവകലാശാലയുടെ 4 ഓൺലൈൻ പിജി കോഴ്സുകൾ: പ്രവേശനം ഉടൻസിനിമ, ടെലിവിഷൻ മേഖലകളിലെ വിവിധ കോഴ്സുകൾ: സത്യജിത് റായ്‌ ഫിലിം & ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശനംഎസ്എസ്എൽസി പരീക്ഷ: ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി2015-16 മുതൽ നിയമനാംഗീകാരം ലഭിച്ചവർക്ക് സംരക്ഷണം അനുവദിക്കുന്നത് സർക്കാർ പരിഗണനയിൽ: വി.ശിവൻകുട്ടിഎയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണവും അധ്യാപകരുടെ നിയമന അംഗീകാരവും സംബന്ധിച്ചുള്ള സർക്കാർ നിലപാട് അറിയിച്ച് വിദ്യാഭ്യാസ മന്ത്രിസ്കൂൾ വിദ്യാർത്ഥികൾക്കുള്ള സൗജന്യ ഇൻഷുറൻസ് പരിരക്ഷാ പദ്ധതി: രജിസ്‌ട്രേഷൻ ഉടൻ

പി.ജി പ്രവേശന പരീക്ഷ (സി.യു.ഇ.ടി)യിൽ പങ്കാളിയായ സർവകലാശാലകളുടെ വിവരങ്ങൾ പ്രസിദ്ധീകരിച്ചു

Apr 11, 2023 at 6:15 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db

ന്യൂഡൽഹി: ദേശീയതല പി.ജി പ്രവേശന പരീക്ഷ (സി.യു.ഇ.ടി) 2023ൽ പങ്കാളിയായ സർവകലാശാലകളും സ്ഥാപനങ്ങളും കോഴ്സുകളും പ്രസിദ്ധീകരിച്ചു. ചില സർവകലാശാലകളുടെ കോഴ്സുകളിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഇസ്ലമിക് യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി അവന്തിപുർ (ജമ്മു കശ്മിർ ) സ്കൂൾ ഓഫ് മാനേജ്മെന്റ് സയൻസ് (വാരാണസി , സ്വയംഭരണം) എസ്.ജി.ടി സർവകലാശാല (ഗുരുഗ്രാം) ഡോ.ശ്യാമപ്രസാദ് മുഖർജി സർവകലാശാല (റാഞ്ചി) ഇസ് ലാമിയ കോളജ് ഓഫ് സയൻസ് ആൻഡ് കോമേഴ്സ് ( ഉത്തരാഞ്ചൽ) വാഴ്സിറ്റി (ഡറാഡൂൺ) ചിന്മയ വിശ്വവിദ്യാപീഠം, വിനോബഭാവേ സർവകലാശാല (ഹസാരിബാഗ്) ഇഫ്കായ് സർവകലാശാല (ഝാർഖണ്ഡ്) തുടങ്ങിയവയാണ് പുതുതായി ചേർത്തിട്ടുള്ളത്. ഡൽഹി സർവകലാശാല, തമിഴ്നാട് കേന്ദ്ര സർവകലാശാല എന്നിവ ചില പി.ജി കോഴ്സുകളുടെയോഗ്യത മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ട്.സെൻട്രൽ യൂനിവേഴ്സിറ്റി ഓഫ് കർണാടകയടക്കം ചില സ്ഥാപനങ്ങൾ പുതിയ കോഴ്സുകൾ കൂട്ടിച്ചേർത്തിട്ടുണ്ട്. സി.യു.ഇ.ടി പി.ജിക്ക് ഏപ്രിൽ 19 വൈകീട്ട് അഞ്ചു വരെ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. രാജ്യത്തെ 44 കേന്ദ്ര സർവകലാശാലകളിലേതടക്കമുള്ള പി.ജി പ്രവേശനത്തിന് ദേശീയതലത്തിൽ നടക്കുന്ന യോഗ്യത പരീക്ഷയാണിത്. ചില സംസ്ഥാന/ കൽപിത സ്വകാര്യ സർവകലാശാലകളിലെ പി.ജി പ്രവേശനവും ഇതിൻ്റെ അടിസ്ഥാനത്തിലാണ് നടത്തുന്നത്. അപേക്ഷ സമർപ്പിക്കുന്നതിനും വിശദവിവരങ്ങൾക്കും http://cuet.nta.nic.in സന്ദർശിക്കുക.

\"\"

Follow us on

Related News