പ്രധാന വാർത്തകൾ
റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് നിയമനം: അപേക്ഷ സമയം നാളെ അവസാനിക്കും രാജ്യത്തെ വിവിധ സേനാവിഭാഗങ്ങളിലായി 25,487 ഒഴിവുകൾ: അപേക്ഷ 31വരെനാഷണൽ ഫോറൻസിക് സയൻസസ് സർവകലാശാലയ്ക്ക് കീഴിൽ വിവിധ കോഴ്സുകൾപിജി ആയുർവേദം ഒന്നാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റ് പ്രവേശനം 6വരെ മാത്രംസംസ്ഥാനത്ത് ഡിസംബർ 9, 11 തീയതികളിൽ പൊതുഅവധിഎസ്എസ്എൽസി 2026 പരീക്ഷയുടെ രജി‌സ്ട്രേഷൻ സമയം നീട്ടിJEE മെയിന്‍ പരീക്ഷ അപേക്ഷയിൽ തിരുത്തലുകള്‍ക്ക്‌ ഇന്നുമുതൽ അവസരംസെന്‍ട്രല്‍ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (CTET-2026) രജിസ്ട്രേഷൻ 18വരെ: പരീക്ഷ ഫെബ്രുവരി 8ന്കെൽട്രോണിൽ ജേണലിസം കോഴ്സ്: അപേക്ഷ 12വരെകേരള പോലീസിൽ സ്പെഷ്യൽ കോൺസ്റ്റബിൾ നിയമനം: അപേക്ഷ 3വരെ മാത്രം 

ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീർ തസ്തികയിൽ 3000ത്തിലധികം ഒഴിവുകൾ

Apr 10, 2023 at 8:42 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/ItKIOEhP0Y77RCNQC4zaj3

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീർ തസ്തികയിലേക് അവിവാഹിതരായ സ്ത്രീകൾക്കും പുരുഷന്മാർക്കും ഇപ്പോൾ അപേക്ഷിക്കാം. ആകെ 3000ൽ അധികം ഒഴിവുകളാണ് ഉള്ളത്. 4 വർഷത്തെക്കാണ് ഇപ്പോൾ നിയമനം നടത്തുന്നത്. സയൻസ് വിഷയങ്ങളിൽ 50% മാർക്കോടെ മാത്‍സ്, ഫിസിക്സ്‌, ഇംഗ്ലീഷ് എടുത്ത് 12  ക്ലാസ്സ്‌ ജയിച്ചവർക് (ഇംഗ്ലീഷ് വിഷയത്തിൽ 50%ലഭിച്ചിരിക്കണം )അപേക്ഷിക്കാം. 50% മാർക്കോടെ 3 വർഷത്തെ എഞ്ചിനീയറിംഗ് ജയിച്ചവർക്കും (മെക്കാനിക്കൽ /ഇലക്ട്രിക്കൽ ഇലക്ട്രോണിക്സ് /ഓട്ടോമൊബൈൽ കമ്പ്യൂട്ടർ സയൻസ്/ഇൻസ്‌ട്രുമെന്റേഷൻ ടെക്നോളജി /ഐ ടി )(ഇംഗ്ലീഷ് വിഷയത്തിന് 50%മാർക്ക്‌ നിർബന്ധം)അപേക്ഷിക്കാം. സയൻസ് ഇതര വിഷയക്കാർ 50% മാർക്കോടെ 12- ക്ലാസ്സ്‌ വിജയിച്ചവർ (ഇംഗ്ലീഷ് വിഷയത്തിൽ 50% മാർക്ക്‌ നിർബന്ധം), അല്ലെങ്കിൽ ഇംഗ്ലീഷ് വിഷയത്തിൽ 50%മാർക്കോടെ ഫിസിക്സ്‌,മാത്‍സ് എടുത്തു 2 വർഷ വൊക്കേഷണൽ കോഴ്സ് ജയിച്ചവർക്കും  അപേക്ഷിക്കാം.

\"\"

സയൻസ് പഠിച്ചവർക് സയൻസ് ഇതര വിഭാഗങ്ങളിലേക്കും അപേക്ഷിക്കാം. ഓൺലൈൻ  റജിസ്ട്രേഷൻ ഫോം പൂരിക്കുമ്പോൾ സയൻസ്, സയൻസ് ഇതര വിഷയങ്ങളുടെ പരീക്ഷയിൽ ഒറ്റ സിറ്റിങ്ങിൽ പങ്കെടുക്കാനുള്ള ഓപ്ഷൻ ലഭ്യമാണ്.ശാരീരിക യോഗ്യത: ഉയരം പുരുഷന്മാർക് കുറഞ്ഞത് 152.5 സെ. മീ, സ്ത്രീകൾക് 152. സെ. മീ. തൂക്കം ഉയരത്തിനും പ്രായത്തിനും ആനുപാധികം. പ്രായം: 2002ഡിസംബർ 26 നും 2006 ജൂൺ 26 നും മദ്ധ്യേ ജനിച്ചവരാകണം. ഷോർട് ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർഥികൾക് ഓൺലൈൻ ടെസ്റ്റ്‌, അ ഡാപറ്റബിലിറ്റിടെസ്റ്റ്‌, ശാരീരികക്ഷമത പരിശോധന, വൈദ്യ പരിശോധന എന്നിവയും ഉണ്ടാവും. അപേക്ഷഫീസ് 250 രൂപ അടച്ച് ഏപ്രിൽ മാസം 17 മുതൽ 31 വരെഅപേക്ഷിക്കാ വുന്നതാണ്.മെയ്‌ 20 മുതൽ ആണ് ഓൺലൈൻ ടെസ്റ്റ്‌. കൂടുതൽ വിവരങ്ങൾ http://agnipathvayu.cdac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

Follow us on

Related News