SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/ItKIOEhP0Y77RCNQC4zaj3
തിരുവനന്തപുരം: NEET UG പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾക്ക് അപേക്ഷയിൽ തിരുത്തലുകൾ വരുത്താൻ അവസരം. ഇതിനായി നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ വെബ്സൈറ്റിൽ പ്രത്യേകം വിൻഡോ തുറന്നു. അപേക്ഷയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിനുള്ള നേരിട്ടുള്ള ലിങ്ക് http://neet.nta.nic.in ൽ ലഭ്യമാണ്. ഏപ്രിൽ 10ന് രാത്രി 11:50വരെ തിരുത്തലുകൾ വരുത്താൻ വിദ്യാർത്ഥികൾക്ക് അവസരമുണ്ട്. അതിനുശേഷം തിരുത്തലുകൾക്ക് അവസരമുണ്ടാകില്ല. മെയ് 7നാണ് നീറ്റ് യുജി പരീക്ഷ നടക്കുന്നത്.