editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
എംജി ബിരുദ പ്രവേശന രജിസ്‌ട്രേഷൻ 12ന് അവസാനിക്കും:ഓണ്‍ലൈനില്‍ വിവരങ്ങള്‍ കൃത്യമാകണംഎംജി യൂണിവേഴ്സിറ്റി പിജി പ്രവേശനം: രജിസ്‌ട്രേഷൻ തുടങ്ങിസംസ്കൃത സർവകലാശാലയിൽ ബിരുദ, ഡിപ്ലോമ പ്രവേശനം ജൂൺ 17വരെ: ക്ലാസുകൾ ജൂലൈ 19മുതൽകാലടി സംസ്‌കൃത സർവകലാശാലയിലെ ബിരുദ, ഡിപ്ലോമ കോഴ്സുകൾ അറിയാംഖേലോ ഇന്ത്യ അന്തര്‍ സര്‍വകലാശാലാ ഗെയിംസ്:അത്‌ലറ്റിക്സ് കിരീടം എംജി സര്‍വകലാശാലയ്ക്ക്എംജി സർവകലാശാല പ്രാക്ടിക്കല്‍ പരീക്ഷ, പ്രോജക്ട് വൈവകാലിക്കറ്റ്‌ എന്‍എസ്എസ് സംഘം 3ന് താമരശ്ശേരി ചുരം ശുചീകരിക്കുംകാലിക്കറ്റ്‌ സർവകലാശാല അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം, പരീക്ഷകൾബി.ടെക്, ബിലെറ്റ്, എംസിഎ ഓപ്ഷൻ രജിസ്ട്രേഷൻ ആരംഭിച്ചുവിദ്യാർത്ഥികളെ നേരായ രീതിയിൽ നയിക്കാൻ അധ്യാപകർക്ക് കഴിയണം: മുഖ്യമന്ത്രി

സ്കൂൾ വിദ്യാഭ്യാസം സെമസ്റ്റർവൽക്കരിക്കാൻ നിർദേശം: വർഷത്തിൽ 2 ബോർഡ് പരീക്ഷകൾ

Published on : April 06 - 2023 | 2:03 pm

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/ItKIOEhP0Y77RCNQC4zaj3

തിരുവനന്തപുരം: രാജ്യത്തെ സ്കൂൾ വിദ്യാഭ്യാസം സെമസ്റ്റർവൽക്കരിച്ച് സമഗ്ര പരിഷ്ക്കരണത്തിന് നിർദേശം. സ്കൂൾ വിദ്യാഭ്യാസത്തിനായുള്ള ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട്(എൻ.സി.എഫ്) ആണ് വലിയമാറ്റങ്ങൾ ശുപാർശ ചെയ്യുന്നത്. 11,12 ക്ലാസുകളിൽ വർഷത്തിൽ 2 ബോർഡ് പരീക്ഷകൾ വീതം നടത്താനാണ് നിർദേശം.വിദ്യാർഥികൾക്ക് നന്നായി എഴുതാനും സമയവും അവസരവും ലഭിക്കുമെന്ന് ഉറപ്പാക്കാൻ വർഷത്തിൽ രണ്ടു പരീക്ഷകൾ നടത്താനാണ് നിർദേശം.

പ്ലസ് ടുവിനോപ്പം 9,10 ക്ലാസുകളുടെ
ഘടനയിലും പരീക്ഷ രീതിയിലും മാറ്റമുണ്ടാകും. മിനിമം മാർക്ക് ഒഴിവാക്കാനാണ് നിർദേശം. ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ.കസ്തൂരി രംഗൻ അധ്യക്ഷനായ എൻസിഎഫ് കമ്മിറ്റിയുടെ
നിർദേശം പൊതു അഭിപ്രായത്തിനായി
ഉടൻ പ്രസിദ്ധീകരിക്കും. 2005ലാണ് ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് അവസാനമായി പരിഷ്കരിച്ചത്. 18 വർഷത്തിന്
ശേഷം വരുന്ന പുതിയ പാഠ്യപദ്ധതിയിലാണ് സമഗ്ര മാറ്റത്തിനു നിർദേശം.

0 Comments

Related News