മെഡിക്കൽ വിദ്യാർഥികൾ മദ്യവും മറ്റു ലഹരി വസ്തുക്കളും ഒഴിവാക്കണം: കർശന നിർദേശങ്ങളുമായി ദേശീയ മെഡിക്കൽ കമ്മിഷൻ

Apr 4, 2023 at 9:18 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/ItKIOEhP0Y77RCNQC4zaj3

തിരുവനന്തപുരം: മെഡിക്കൽ വിദ്യാർഥികൾ മദ്യവും മറ്റു ലഹരി വസ്തുക്കളും ഒഴിവാക്കണമെന്ന കർശന നിർദേശങ്ങളുമായി ദേശീയ മെഡിക്കൽ കമ്മിഷന്റെ (NMC) മാർഗരേഖ. മെഡിക്കൽ കോളേജുകളിലെ രോഗികളുടെയും അവരുടെ രോഗത്തിന്റെയും വിവരങ്ങളും മറ്റും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാൻ പാടില്ലെന്നും കമ്മിഷൻ നിർദേശിച്ചു. മെഡിക്കൽ വിദ്യാർത്ഥികൾ ലഹരിക്ക് അടിമപ്പെട്ടാൽ അവർ ചികിത്സയും കൗൺസലിങ്ങും തേടണം. വിദ്യാർഥികളുടെ പ്രഫഷണൽ ഉത്തരവാദിത്തങ്ങൾ ചൂണ്ടിക്കാട്ടുന്നതാണ് മാർഗരേഖ.

\"\"


മെഡിക്കൽ പഠനത്തിന്റെ സമ്മർദവും വെല്ലുവിളിയും നേരിടാൻ മെന്റർഷിപ് സെഷനുകളിൽ പങ്കെടുക്കണമെന്നും നിർദേശമുണ്ട്. ഇതിനായി മെഡിക്കൽ കോളജുകൾ കൗൺസലിങ് കേന്ദ്രങ്ങൾ സജ്ജീകരിക്കണം. ജാതി, മതം, ലിംഗം, സാമൂഹിക, സാമ്പത്തിക പശ്ചാത്തലം എന്നീ വേർതിരിവുകളില്ലാതെ സഹപ്രവർത്തകരോട് ഇടപഴകണം. മാന്യമായ വസ്ത്രധാരണവും ഉറപ്പാക്കണം. രോഗികളുമായി ആശയ വിനിമയത്തിനു ഓരോ സംസ്ഥാനത്തേയും പ്രാദേശിക ഭാഷകൾ പഠിക്കണമെന്നും ദേശീയ മെഡിക്കൽ കമ്മിഷന്റെ മാർഗനിർദേശത്തിൽ പറയുന്നു.

\"\"

Follow us on

Related News