പ്രധാന വാർത്തകൾ
കേരള ഹൈക്കോടതിയിൽ അസിസ്റ്റൻ്റ് തസ്തികകളിൽ നിയമനം: അപേക്ഷ 3മുതൽഒന്‍പതാം ക്ലാസില്‍ പാഠ്യപദ്ധതി പരിഷ്കരണമുണ്ടാകില്ലെന്ന് സിബിഎസ്ഇസംസ്കൃത സർവകലാശാലയിൽ നാടക പഠനത്തിൽ പിജി കോഴ്സ്: വിശദവിവരങ്ങൾ അറിയാം22 ദിവസത്തിനുള്ളിൽ പിജി ഫലം പുറത്തുവിട്ട് കാലിക്കറ്റ് സർവകലാശാല3,4, 6,7 ക്ലാസുകളിലെ പരീക്ഷാഫലം വന്നു: അതിവേഗം ഡിഇഡിരക്ഷിതാക്കൾക്കും നാട്ടുകാർക്കും അഭിപ്രായം അറിയിക്കാം: പഠന പിന്തുണാ പരിപാടി ഏപ്രിൽ മുതൽസംസ്കൃത സർവകലാശാലയിൽ ഓൺലൈൻ കോഴ്സുകൾകുറഞ്ഞ ഫീസില്‍ എം.എസ്ഡബ്ല്യു പഠിക്കാം: വാര്‍ഷിക ഫീസ്‌ 6500 രൂപഐഐടി കാൺപൂരിൽ വിവിധ വിഷയങ്ങളിൽ ഓൺലൈൻ പിജി കോഴ്സുകൾപിഎച്ച്ഡി പ്രവേശനത്തിന് ഇനി നെറ്റ് സ്കോർ: മാറ്റം ഈ വർഷം മുതൽ

എംജി സർവകലാശാല പ്രാക്ടിക്കൽ പരീക്ഷകൾ, പരീക്ഷാഫലങ്ങൾ

Apr 4, 2023 at 5:25 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db

കോട്ടയം: എംജി സർവകലാശാല മൂന്നാം സെമസ്റ്റർ എം.എസ്.സി എൻവയോൺമെൻറ് സയൻസ് ആൻഡ് മാനേജ്‌മെന്റ് (സി.എസ്.എസ് – 2021 അഡ്മിഷൻ റഗുലർ, 2020, 2019 അഡ്മിഷൻ സപ്ലിമെൻററി – ഫെബ്രുവരി 2023) ബിരുദ പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഏപ്രിൽ 11 ന് കാലടി ശ്രീ ശങ്കര കോളജിൽ നടത്തും. ടൈം ടേബിൾ വെബ്‌സൈറ്റിൽ.

മൂന്നാം സെമസ്റ്റർ എം.എസ്.സി ബയോഇൻഫോമാറ്റിക്‌സ് (സി.എസ്.എസ് – 2021 അഡ്മിഷൻ റഗുലർ, 2020, 2019 അഡ്മിഷനുകൾ സപ്ലിമെൻററി – ഫെബ്രുവരി 2023) ബിരുദ പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഈ മാസം 11 മുതൽ വിവിധ കേന്ദ്രങ്ങളിൽ നടത്തും.

\"\"

പരീക്ഷാഫലങ്ങൾ
2022 ഒക്ടോബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ സി.ബി.സി.എസ് – ബി.എ മോഡൽ 1,2,3 (2021 അഡ്മിഷൻ റഗുലർ, 2017-2020 അഡ്മിഷൻ റീ-അപ്പിയറൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഏപ്രിൽ 17 വരെ ഓൺലൈനിൽ അപേക്ഷിക്കാം.

\"\"

രണ്ടാം സെമസ്റ്റർ സി.ബി.സി.എസ് ബി.എസ്.സി(പുതിയ സ്‌കീം – 2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2017,2018,2019,2020 അഡ്മിഷനുകൾ റീ-അപ്പിയറൻസ്), രണ്ടാം സെമസ്റ്റർ സി.ബി.സി.എസ് ബി.എസ്.സി സൈബർ ഫോറൻസിക് (2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2019,2020 അഡ്മിഷനുകൾ റീ-അപ്പിയറൻസ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഏപ്രിൽ 17 വരെ ഓൺലൈനിൽ അപേക്ഷിക്കാം.

\"\"

രണ്ടാം സെമസ്റ്റർ ബി.ബി.എ, ബി.സി.എ, ബി.ബി.എം, ബി.എഫ്.ടി, ബി.എസ്.ഡബ്ല്യു, ബി.ടി.ടി.എം, ബി.എസ്.എം, ബി.എഫ്.എം (2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ ഇംപ്രൂവ്‌മെൻറും റീ-അപ്പിയറൻസും, 2017,2018,2019 അഡ്മിഷനുകൾ റീ-അപ്പിയറൻസ് – ഒക്ടോബർ 2022) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഏപ്രിൽ 17 വരെ ഓൺലൈനിൽ അപേക്ഷിക്കാം.

\"\"

2022 ഏപ്രിലിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.എസ്.സി ഫുഡ് ആൻറ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി, എം.എസ്.സി സുവേളജി (പി.ജി.സി.എസ്.എസ്. – 2016 മുതൽ 2018 വരെ അഡ്മിഷനുകൾ സപ്ലിമെൻററി, 2012 മുതൽ 2015 വരെ അഡ്മിഷനുകൾ മെഴ്‌സി ചാൻസ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഏപ്രിൽ 18 വരെ ഓൺലൈനിൽ അപേക്ഷിക്കാം

2023 ജനുവരിയിൽ നടന്ന ഒന്നാം വർഷ എം.എസ്.സി മെഡിക്കൽ അനാട്ടമി (നോൺ സി.എസ്.എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഏപ്രിൽ 18 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ അപേക്ഷ നൽകാം.

\"\"

Follow us on

Related News