SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db
തിരുവനന്തപുരം:കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് കയർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ (കയർഫെഡ്) അക്കൗണ്ടന്റ് തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. കരാർ അടിസ്ഥാനത്തിൽ ആകെ ഒരൊഴിവാണുള്ളത്. പ്രതിമാസ ശമ്പളം 35,000 രൂപ. ബികോമും സിഎ ഇന്റർ അല്ലെങ്കിൽ ഐസിഡബ്ല്യുഎ ഇന്ററുമാണ് യോഗ്യത. മൂന്നുവർഷ പ്രവൃത്തിപരിചയം വേണം. എം.കോമും യോഗ്യത ഉള്ളവർക്കും അപേക്ഷിക്കാം. എംകോംകാർക്ക് അഞ്ചുവർഷ പ്രവൃത്തിപരിചയം വേണം. പ്രായപരിധി 40 വയസ്. സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് വെബ്സൈറ്റ് http://kemd.in വഴി ഓൺലൈനായി അപേക്ഷ നൽകാം.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 5ആണ്.