SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/ItKIOEhP0Y77RCNQC4zaj3
ന്യൂഡൽഹി: ഡൽഹി സംസ്ഥാന സർക്കാരിന്റെ കീഴിൽ സ്റ്റേറ്റ് കൗൺസിൽ ഓഫ് എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രൈനിങ്ങിൽ (എസ്.സി.ഇ.ആർ.ടി) വിവിധ വിഷയങ്ങളിലായി 100ൽ അധികം അസിസ്റ്റന്റ് പ്രൊഫസർമാരെ നിയമിക്കുന്നു. വനിതകൾ, എസ്. സി, എസ്. ടി വിഭാഗം, വിമുക്തഭടന്മാർ, ഭിന്നശേഷിക്കാർ 1100 രൂപയും, മറ്റുള്ളവർ 1600 രൂപയുമാണ് അപേക്ഷഫീസ് അടക്കേണ്ടത്.
വിഷയങ്ങളും ഒഴിവുകളും താഴെ
ഫിസിക്സ് – 6 കെമിസ്ട്രി – 5, ബയോളജി – 1, മാത്തമാറ്റിക്സ് -16, ഹിന്ദി -11, ഇംഗ്ലീഷ് -7, സംസ്‌കൃതം -2, പഞ്ചാബി -1, ഉറുദു -1, ഹിസ്റ്ററി -9, പൊളിറ്റിക്കൽ സയൻസ് -6, ഇക്കണോമിക്സ് -11, ജോഗ്രാഫി -10, ഫൈൻ ആർട്സ് -3, പെർഫോമിങ് ആർട്സ് -4, ഫാഷൻ സ്റ്റഡീസ് -1, ഹെൽത്ത് ആൻഡ് ബ്യൂട്ടി വെൽനെസ്സ് -1, ഐടി -2, ഓഫീസ് പ്രോസിജിയർ ആൻഡ് പ്രാക്ടീസ് -1, ട്രാവൽ ആൻഡ് ടൂറിസം -1, വെബ് അപ്ലിക്കേഷൻ -1. നിയമനത്തിന്റെ ഭാഗമായി ഡൽഹിയിലെ നാഷണൽ ക്യാപിറ്റൽ റീജന്റെ (എൻസിആർ )വിവിധ കേന്ദ്രങ്ങളിലായി നടത്തുന്ന പരീക്ഷയുടെ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം. അപേക്ഷ ഓൺലൈനായി സമർപ്പിക്കേണ്ട അവസാന തിയതി ഏപ്രിൽ 14 ആണ്. വിശദവിവരങ്ങൾ http://scert.delhi.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.