പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും: ക്രമീകരണങ്ങൾ പൂർത്തിയായിസ്‌കൂളുകളില്‍ ഇനി ഓണപ്പരീക്ഷയും ക്രിസ്‌മസ് പരീക്ഷയും ഇല്ല: തീരുമാനം ഉടൻസ്കൂളുകൾ ശനിയാഴ്ചകളിൽ പ്രവർത്തിക്കേണ്ട: വിദഗ്ധസമിതിയുടെ ശുപാർശപ്ലസടു പരീക്ഷാഫലം മേയ് 21ന്: മൂല്യനിർണയം പൂർത്തിയായിപ്ലസ് വൺ ഏകജാലക പ്രവേശനം: അപേക്ഷ മെയ് 14മുതൽപ്ലസ് വൺ പരീക്ഷാഫലം ജൂണിൽ: പ്ലസ്ടു ടാബുലേഷൻ അവസാന ഘട്ടത്തിൽപ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ: വിജയശതമാനം ഉയർന്നുഈവർഷത്തെ പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷാഫലം അറിയാംനീറ്റ് പരീക്ഷയിൽ ആൾമാറാട്ടം: പത്തനംതിട്ടയിൽ വിദ്യാർത്ഥി കസ്റ്റഡിയിൽഎസ്എസ്എൽസി പരീക്ഷാഫല പ്രഖ്യാപനം: ഒരു മണിക്കൂറിനകം ഫലം ലഭ്യമാകും

ശാസ്ത്രസാങ്കേതിക മ്യൂസിയത്തിൽ വിദ്യാർഥികൾക്ക് അവധിക്കാല ശിൽപ്പശാല: അപേക്ഷ നാളെ 4വരെ

Mar 29, 2023 at 7:01 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db

തിരുവനന്തപുരം:വേനലവധിക്കാലത്ത് സ്‌കൂൾ വിദ്യാർഥികൾക്കായി കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക മ്യൂസിയത്തിൽ ക്രിയേറ്റീവ് സമ്മർ സയൻസ് വർക്ക്-ഷോപ്പ് 2023 ഒരുക്കുമെന്ന് മന്ത്രി ഡോ.ആർ ബിന്ദു. വിദ്യാർഥികളിൽ ശാസ്ത്രാവബോധവും ശാസ്ത്ര സംസ്‌കാരവും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഏപ്രിൽ, മെയ് മാസങ്ങളിലാണ് വർക്ക്-ഷോപ്പ്.
ഈ അധ്യയനവർഷം മൂന്ന്, നാല്, അഞ്ച് ക്‌ളാസുകളിൽ പഠനം പൂർത്തീകരിച്ച കുട്ടികൾക്ക് ജൂനിയർ ബാച്ചിലും, ആറ്, ഏഴ്, എട്ട് ക്ലാസ്സുകളിൽ പഠനം പൂർത്തീകരിച്ചവർക്ക് സീനിയർ ബാച്ചിലുമായി പ്രവേശനം നൽകും.

\"\"

മാർച്ച് 30 നു വൈകിട്ട് 4 വരെ ഓൺലൈനായി അപേക്ഷ നൽകാം. അപേക്ഷ സമർപ്പിക്കൽ, പ്രവേശന പരീക്ഷ, ക്ലാസുകളുടെ ക്രമീകരണം തുടങ്ങിയവ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് മ്യൂസിയത്തിന്റെ വെബ് സൈറ്റായ http://kstmuseum.com സന്ദർശിക്കാം. വിദ്യാർഥികളിലെ ശാസ്ത്ര-ഗവേഷണ അഭിരുചി വളർത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനുമായി നടപ്പാക്കുന്ന നിരവധി പദ്ധതികളുടെ ഭാഗമായാണ് സമ്മർ സയൻസ് വർക്ക്-ഷോപ്പ് എന്നും മന്ത്രി പറഞ്ഞു.

\"\"

Follow us on

Related News