SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/LPdgjR7UuJU02aS9DYdOsL
തിരുവനന്തപുരം: അടുത്ത അധ്യയന വർഷത്തിൽ ഒന്നാം ക്ലാസിൽ വിതരണത്തിനായി എത്തുന്നത് ലിപിമാറ്റി അച്ചടിച്ച പുസ്തകങ്ങൾ. മലയാളം മീഡിയം പാഠപുസ്തകങ്ങളാണ് ഇത്തരത്തിൽ ലിപിമാറ്റി വിതരണം നടത്തുന്നത്. ഒന്ന്, രണ്ട് ക്ലാസ്സുകളിലെ മലയാളം പാഠപുസ്തകങ്ങളിൽ മലയാളം അക്ഷരമാലയും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. അടുത്ത അധ്യയന വർഷത്തെ സ്കൂൾ പാഠപുസ്തകങ്ങളുടെ സംസ്ഥാനതല വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
നിലവില്‍ വിതരണം നടത്തുന്ന പാഠപുസ്തകങ്ങളിൽ മൈനർ വിഷയങ്ങൾ ഉള്‍പ്പെടെയുള്ള എല്ലാ വിഷയങ്ങളും ആക്ടിവിറ്റി പുസ്തകങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്. സര്‍ക്കാര്‍/എയ്ഡഡ് സ്കൂളുകള്‍ക്ക് പുറമേ തുകയൊടുക്കി ചെലാൻ ഹാജരാക്കുന്ന അംഗീകൃത അണ്‍ എയ്ഡഡ് സ്കൂളുകള്‍ക്കും തങ്ങൾ നല്‍കിയ ഇന്‍ഡന്റ് അടിസ്ഥാനപ്പെടുത്തി പാഠപുസ്തകം വിതരണം നടത്തുന്നതാണ്. വിതരണം സംബന്ധിച്ച് ഉണ്ടാകുന്ന എല്ലാവിധ പ്രശ്നങ്ങളും പരിഹരിക്കുന്നതിനായി വകുപ്പിന് കീഴില്‍ പാഠപുസ്തക വിഭാഗം ജീവനക്കാരും ജില്ലാ ഉപജില്ലാ തലങ്ങളിലെ ജീവനക്കാരും കെ.ബി.പി.എസ്സും 14 ജില്ലാ ഹബ്ബുകളിലുമായി കുടുംബശ്രീ പ്രവര്‍ത്തകരും സജ്ജമാണെന്നും മന്ത്രി അറിയിച്ചു.
പൊതു വിദ്യാഭ്യാസ വകുപ്പിനെ സംബന്ധിച്ച് വളരെ പ്രാധാന്യമര്‍ഹിക്കുന്ന പ്രവര്‍ത്തനങ്ങളിൽ ഒന്നാണ് പാഠപുസ്തക അച്ചടി, വിതരണം എന്നിവ. സംസ്ഥാനത്തെ സര്‍ക്കാർ/എയ്ഡഡ്/അംഗീകൃത അണ്‍എയ്ഡഡ് സ്കൂളുകള്‍ എന്നിവിടങ്ങളിലെ കുട്ടികള്‍ക്കും സി.ബി.എസ്.ഇ സ്കൂളുകളിലെ മലയാളം ഭാഷാ വിഷയങ്ങളിലേയും കേരള സംസ്ഥാന സിലബസില്‍ അദ്ധ്യയനം നടത്തുന്ന ലക്ഷദ്വീപ്, മാഹി എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലേയും ഗൾഫിലേയും കുട്ടികള്‍ക്കുള്ള ഒന്നു മുതൽ പത്തുവരെ ക്ലാസ്സുകളിലെ പാഠപുസ്തകങ്ങളും അച്ചടിച്ച് വിതരണം നടത്തുന്നത് കേരള പൊതുവിദ്യാഭ്യാസ വകുപ്പാണ്. ഇത്തവണ മധ്യവേനലവധിക്കാലത്ത് തന്നെ പാഠപുസ്തകങ്ങൾ കുട്ടികളിലെത്തിക്കാനുള്ള ചരിത്രപരമായ മുന്നൊരുക്കങ്ങളാണ് സ്വീകരിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.