SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/LPdgjR7UuJU02aS9DYdOsL
തിരുവനന്തപുരം:യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) കമ്പൈൻഡ് ഡിഫൻസ് സർവീസസ് (CDS) പരീക്ഷയുടെ അഡ്മിറ്റ് കാർഡ് ഇപ്പോൾ ഡൗൺലോഡ് ചെയ്യാം. ഏപ്രിൽ 16ന് നടക്കുന്ന പരീക്ഷയുടെ അഡ്മിറ്റ് കാർഡാണ് പുറത്തിറക്കിയത്. അഡ്മിറ്റ് കാർഡുകൾ പരിശോധിക്കാനും ഡൗൺലോഡ് ചെയ്യാനും http://upsc.gov.in വെബ്സൈറ്റ് സന്ദർശിക്കുക. സൈറ്റിൽ അഡ്മിറ്റ് കാർഡ് ഏപ്രിൽ 16 വരെ ലഭ്യമാകും. ഉദ്യോഗാർത്ഥികൾ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്ത് എല്ലാ വിശദാംശങ്ങളും ശരിയായി പരിശോധിക്കണം.
ഇന്ത്യൻ മിലിട്ടറി അക്കാദമി, ഇന്ത്യൻ നേവൽ അക്കാദമി, എയർഫോഴ്‌സ് അക്കാദമി, ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാദമി എന്നിവിടങ്ങളിലെ 341 ഒഴിവുകളിലെ നിയമനത്തിനുള്ള പരീക്ഷയാണ് ഏപ്രിൽ 16ന് നടക്കുന്നത്.
അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാൻ
അപേക്ഷകർ യുപിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് http://upsc.gov.in സന്ദർശിക്കുക. ഹോംപേജിൽ ലഭ്യമായ ഹൈലൈറ്റ് ചെയ്ത ലിങ്കിൽ ക്ലിക്ക് ചെയ്യുക. ഇതിനുശേഷം, ചോദിച്ചത് പോലെ നിങ്ങളുടെ ലോഗിൻ വിശദാംശങ്ങൾ നൽകുക. പിന്നീട് സബ്‌മിറ്റ് എന്നതിൽ ക്ലിക്ക് ചെയ്യുക, നിങ്ങളുടെ UPSC CDS 1 അഡ്മിറ്റ് കാർഡ് കാണാം. എല്ലാ വിശദാംശങ്ങളും ശരിയായി പരിശോധിച്ച് ഡൗൺലോഡ് ചെയ്യുക.