പ്രധാന വാർത്തകൾ
വിവിധ വിഭാഗങ്ങളിൽ ഒട്ടേറെ ഒഴിവുകൾ: തൊഴിൽ വാർത്തകൾ അറിയാംCMAT 2026: കോമൺ മാനേജ്മെൻറ് അഡ്മിഷൻ ടെസ്റ്റിനുള്ള അപേക്ഷ 17വരെ എം​ബിബിഎ​സ്,​ ബിഡിഎ​സ്​, ബിഎ​സ്.സി ​ന​ഴ്സി​ങ് പ്രവേശനം: സ്ട്രേവേ​ക്ക​ൻസി റൗ​ണ്ട് അലോട്മെന്റ് 12ന്കുട്ടികളിൽ ധാർമിക മൂല്യങ്ങൾ ഊട്ടിയുറപ്പിക്കാൻ സാധിക്കുക അധ്യാപകർക്ക്: മന്ത്രി പി.പ്രസാദ്പിഎംശ്രീ പദ്ധതിയുടെ പേരിൽ സംസ്ഥാനത്തെ ഒരു സ്കൂളും അടച്ചുപൂട്ടില്ല: വി.ശിവൻകുട്ടിഎംബിബിഎസ്, ബിഡിഎസ് പ്രവേശനം: ഷെഡ്യൂൾ പുന:ക്രമീകരിച്ചുപിഎംശ്രീ പദ്ധതി: കേരളത്തെ അഭിനന്ദിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയംകേരള ആരോഗ്യ സർവകലാശാല സി-സോൺ ഫുട്ബോൾ: എംഇഎസ് മെഡിക്കൽ കോളജിന് കിരീടംആലത്തിയൂർ കെഎച്ച്എം ഹയർ സെക്കന്ററി സ്ക്കൂളിന് അഭിമാനമായി ഡോ. എ.സി.പ്രവീൺപിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ട് കേരളം: തടഞ്ഞുവച്ച ഫണ്ട് ഉടൻ

കേരള ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് (K-TET 2023): അപേക്ഷ ഏപ്രിൽ 3മുതൽ

Mar 23, 2023 at 3:09 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/LPdgjR7UuJU02aS9DYdOsL

തിരുവനന്തപുരം:ലോവർ പ്രൈമറി വിഭാഗം, അപ്പർ പ്രൈമറി വിഭാഗം, ഹൈസ്കൂൾ വിഭാഗം, സ്പെഷ്യൽ വിഭാഗം (ഭാഷാ-യു.പി. തലംവരെ സ്പെഷ്യൽ വിഷയങ്ങൾ ഹൈസ്കൂൾ തലംവരെ) എന്നിവയിലെ അധ്യാപക യോഗ്യത പരീക്ഷ (കെ-ടെറ്റ്)യുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. കെ-ടെറ്റ് മാർച്ച് 2023ന് അപേക്ഷിക്കുന്നതിനുള്ള ഓൺലൈൻ അപേക്ഷയും, ഫീസും https://ktet.kerala.gov.in വെബ്പോർട്ടൽ വഴി ഏപ്രിൽ 03മുതൽ ഏപ്രിൽ 17 വരെ സമർപ്പിക്കാം. ഒന്നിലധികം കാറ്റഗറികൾക്ക് അപേക്ഷിക്കുന്നവർ ഓരോ കാറ്റഗറിക്കും 500/- രൂപ വീതവും SC/ST/PH/Blind വിഭാഗത്തിലുള്ളവർ 250/- രൂപ വീതവും അടയ്ക്കണം. ഓൺലൈൻ നെറ്റ് ബാങ്കിങ്, ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് എന്നിവ മുഖേന പരീക്ഷാഫീസ് അടയ്ക്കാവുന്നതാണ്.

\"\"

ഓരോ വിഭാഗത്തിലും അപേക്ഷിക്കാനുള്ള യോഗ്യതയുടെ വിവരങ്ങൾ അടങ്ങിയ പ്രോസ്പെക്ടസ്, ഓൺലൈൻ രജിസ്ട്രേഷൻ നടത്തുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവ https://ktet.kerala.gov.in,
https://pareekshabhavan.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാണ്. ഒന്നോ അതിലധികമോ കാറ്റഗറികളിൽ
കാറ്റഗറികളിൽ ഒരുമിച്ച് ഒരു
ഒരുമിച്ച് ഒരു പ്രാവശ്യം മാത്രമേ അപേക്ഷിക്കാൻ കഴിയുകയുള്ളൂ.

\"\"

അപേക്ഷ സമർപ്പിച്ച് ഫീസ് അടച്ച് കഴിഞ്ഞാൽ പിന്നീട് യാതൊരുവിധ തിരുത്തലുകളും അനുവദിക്കുന്നതല്ല. ആയതിനാൽ നോട്ടിഫിക്കേഷൻ പ്രകാരം അപേക്ഷാ സമർപ്പണ രീതി വായിച്ച് മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷ നൽകേണ്ടതാണ്. കൂടാതെ നോട്ടിഫിക്കേഷനിലുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ അപേക്ഷിക്കുന്നതിന് മുൻപായി ഡൗൺലോഡ് ചെയ്ത്
വായിച്ചിരിക്കണം. പേര്, ജനനതീയതി, കാറ്റഗറി, ജാതി, വിഭാഗം എന്നിവ വളരെ ശ്രദ്ധയോടെ പൂരിപ്പിക്കയും നോട്ടിഫിക്കേഷനിൽ പറഞ്ഞ പ്രകാരം 01.10.2022-ന് ശേഷം എടുത്ത ഫോട്ടോ
തന്നെ അപ്ലോഡ് ചെയ്യേണ്ടതുമാണ്. വെബ്സൈറ്റിൽ നിന്നും ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യേണ്ട തീയതി 25.04.2023.

\"\"

Follow us on

Related News