SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/LPdgjR7UuJU02aS9DYdOsL
തിരുവനന്തപുരം:സംസ്ഥാനത്ത് ഭിന്നശേഷി കുട്ടികളെ പഠിപ്പിക്കുന്ന 301 സ്പെഷ്യൽ സ്കൂളുകൾക്കുള്ള സ്പെഷ്യൽ പാക്കേജ് തുക ഉടൻ വിതരണം ചെയ്യാൻ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശത്തിൽ ധനമന്ത്രി കെ.എൻ. ബാലഗോപാലും പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയും നടത്തിയ ചർച്ചയിലാണ് തീരുമാനം. 45കോടി രൂപയാണ് വിതരണം ചെയ്യുക. കഴിഞ്ഞ തവണ 22 കോടി രൂപയാണ് വിതരണം ചെയ്തത്. തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ ഈ മേഖലയിലെ സ്‌കൂളുകളുടെ നേതൃത്വത്തിൽ.നടത്താനിരുന്ന സമരത്തിൽ നിന്ന് പിന്മാറണം എന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അഭ്യർത്ഥിച്ചു.