SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/LPdgjR7UuJU02aS9DYdOsL
തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ടുള്ള തുടർനടപടി ഒരാഴ്ചയ്ക്കകം ഉണ്ടാകുമെന്ന് മന്ത്രി വി.ശിവൻകുട്ടി. തിങ്കളാഴ്ച്ച വന്ന ഹൈക്കോടതി വിധി സർക്കാർ പരിശോധിച്ചു വരികയാണെന്നും ഇതിന്റെ അടിസ്ഥാനത്തിൽ ഭിന്നശേഷിക്കാരുടെ നിയമനക്കാര്യത്തിൽ ഒരാഴ്ചയ്ക്കകം തുടർ നടപടി സ്വീകരിക്കുമെ
ന്നും മന്ത്രി വി.ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞു. 1996 ഫെബ്രുവരി 7 മുതൽ ബാക് ലോഗ് കണക്കാക്കി റോസ്റ്റർ തയാറാക്കി സമന്വയ പോർട്ടലിൽ രേഖപ്പെടുത്താൻ നിർദേശിച്ചിട്ടുണ്ട്. ഭിന്നശേഷി സംവരണം പാലിക്കുന്നതുമായി ബന്ധപ്പെട്ട് റോസ്റ്റർ തയാറാക്കി നിയമനം നടത്തുന്ന മുറയ്ക്ക് അർഹമായ നിയമനങ്ങൾ അംഗീകരിക്കുന്നതാണ്.
ഈ നടപടി സമയം അപഹരിക്കുന്നത് ആയതിനാൽ, വിദ്യാർത്ഥികളുടെ അവകാശമായ അടിസ്ഥാന വിദ്യാഭ്യാസം നൽകുന്നതിനായി അദ്ധ്യാപകരുടെ നിയമനം ദിവസവേതനാടിസ്ഥാനത്തിൽ നടത്താൻ നിർദ്ദേശം ഇതിനകം നൽകിയിട്ടുണ്ട്. ഭിന്നശേഷി സംവരണം പാലിക്കുന്നതുമായി ബന്ധപ്പെട്ട് അദ്ധ്യാപകർ ഇല്ലാത്ത സാഹചര്യം നിലവിലില്ല. യോഗ്യരായ അദ്ധ്യാപകരുടെ സാന്നിദ്ധ്യം എല്ലാ സ്കൂളുകളിലും ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി സഭയെ അറിയിച്ചു.