SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/LPdgjR7UuJU02aS9DYdOsL
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ വാർഷിക പരീക്ഷകൾക്ക് ഇന്ന് തുടക്കം. 9വരെയുള്ള ക്ലാസുകളിലെ വാർഷിക പരീക്ഷയാണ് ഇന്ന് ആരംഭിക്കുന്നത്. ടൈം ടേബിൾ പ്രകാരം ഇന്ന് 5,8,9 ക്ലാസുകളിലെ പരീക്ഷകൾ നടക്കും. രാവിലെ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ നടക്കുന്നതിനാൽ ഉച്ചയ്ക്ക് രണ്ടു മുതലാണ് 9വരെയുള്ള പരീക്ഷകൾ നടക്കുക. വെള്ളിയാഴ്ചകളിൽ രണ്ടേകാൽ മുതലായിരിക്കും പരീക്ഷ. മുസ്‌ലിം കലണ്ടർ പിന്തുടരുന്ന സ്കൂളുകളിലും ഇതേ സമയക്രമം തന്നെയായിരിക്കും. പരീക്ഷകൾ മാർച്ച് 30ന് അവസാനിക്കും. 31ന് സ്കൂളുകൾ മധ്യവേനലവധിക്കായി അടക്കും. എൽഎസ്എസ്, യുഎസ്എസ് പരീക്ഷകൾ ഏപ്രിലിൽ 26നാണ് നടത്തുക.