തിരുവനന്തപുരം: സ്കൂൾ പൊതുപരീക്ഷകളുടെ ചരിത്രത്തിൽ ആദ്യമായി ചുവപ്പ് മഷിയിൽ അച്ചടിച്ച ചോദ്യപേപ്പർ. ഇന്ന് നടന്ന പ്ലസ് വൺ പരീക്ഷയുടെ ചോദ്യപേപ്പറാണ് പൊതു വിദ്യാഭ്യാസ വകുപ്പ് ചുവപ്പ് മഷിയിൽ അച്ചടിച്ച് വിതരണം ചെയ്തത്. സ്കൂൾ പരീക്ഷയുടെ ചരിത്രം പരിശോധിച്ചാൽ ഇതുവരെ കറുപ്പ് മഷിയിൽ മാത്രമാണ് ചോദ്യപേപ്പറുകൾ തയ്യാറാക്കിയിട്ടുള്ളത്. പുതിയ മാറ്റത്തെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ചുവപ്പിന് എന്താണ് കുഴപ്പം എന്നായിരുന്നു മന്ത്രി വി. ശിവൻകുട്ടിയുടെ പ്രതികരണം. എന്നാൽ ചുവപ്പ് മഷിയുള്ള പേപ്പറിൽ കുറെ നേരം നോക്കിയിരിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കിയെന്ന് ചില വിദ്യാർത്ഥികൾ പ്രതികരിച്ചു. കളർ ബ്ലൈൻഡ്നസ് ഉള്ള വിദ്യാർത്ഥികൾക്ക് ഇത് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നും പ്രതിപക്ഷ അധ്യാപക സംഘടനകൾ ചൂണ്ടിക്കാട്ടി. എന്നാൽ പരീക്ഷ എളുപ്പമായിരുന്നു എന്നും ചോദ്യപേപ്പറിന്റെ നിറം പ്രശ്നമായില്ലെന്നും പല വിദ്യാർത്ഥികളും പ്രതികരിച്ചു. ഒരേസമയം
ഹയർസെക്കൻഡറി ഒന്നും രണ്ടും വർഷ
പരീക്ഷകൾ നടക്കുന്നതിനാൽ മാറി
വിതരണം ചെയ്യുന്നത് ഒഴിവാക്കാൻ
വേണ്ടിയാണ് പ്ലസ് വൺ ചോദ്യങ്ങളുടെ
നിറം മാറ്റിയതെന്ന് പൊതുവിദ്യാഭ്യാസ
ഡയറക്ടർ കെ. ജീവൻബാബു പറഞ്ഞു.

വിദ്യാഭ്യാസ വകുപ്പിൽ തസ്തികമാറ്റ നിയമനം: അപേക്ഷ 13വരെ
തിരുവനന്തപുരം:പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻഡറി വിഭാഗത്തിൽ ഗവ. ഹയർ...