editorial@schoolvartha.com | markeiting@schoolvartha.com

ഉന്നതവിദ്യാഭ്യാസ സ്കോളർഷിപ്പിനുള്ള തീയതി നീട്ടി: വിവിധ സ്കോളർഷിപ്പുകൾ പുതുക്കാനും സമയം

Mar 9, 2023 at 6:33 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/LPdgjR7UuJU02aS9DYdOsL

തിരുവനന്തപുരം:കോളജ് വിദ്യാഭ്യാസ വകുപ്പ് മുഖേന നടത്തുന്ന 2022-23 അധ്യയന വർഷത്തെ വിവിധ സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാനുള്ള തീയതിയും വിവിധ സ്കോളർഷിപ്പുകൾ പുതുക്കുന്നതിനുള്ള തീയതിയും നീട്ടി നൽകി. ഡിസ്ട്രിക്ട് മെറിറ്റ് സ്കോളർഷിപ്പിന്റെ പേര് ജില്ലാ മെറിറ്റ് അവാർഡ് എന്ന് പുനഃനാമകരണം ചെയ്തിട്ടുണ്ട്. ഈ സ്കോളർഷിപ്പ് ഫ്രഷ്/റിന്യൂവൽ നായി വിദ്യാർഥികൾ ഓൺലൈനായി അപേക്ഷകൾ രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതിയും രജിസ്ട്രേഷൻ പ്രിന്റ് ഔട്ടും അനുബന്ധ രേഖകളും സ്ഥാപന മേധാവിക്ക് സമർപ്പിക്കേണ്ട അവസാന തീയതിയും മാർച്ച് 15 ആക്കി നീട്ടി. സ്ഥാപന മേധാവി സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം ഓൺലൈനായി അപേക്ഷകൾ അംഗീകരിക്കേണ്ട അവസാന തീയതി മാർച്ച് 17 ആണ്.

\"\"

അർഹരായ വിദ്യാർഥികൾക്ക് http://dcescholarship.kerala.gov.in ൽ ഓൺലൈനായി അപേക്ഷിക്കാം. സുവർണ ജൂബിലി മെറിറ്റ് സ്കോളർഷിപ്പ്, സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പ്, ഹിന്ദി സ്കോളർഷിപ്പ്, സംസ്കൃത സ്കോളർഷിപ്പ് എന്നിവയ്ക്ക് വിദ്യാർഥികൾക്കു റിന്യൂവലായി മാത്രം അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 9446780308, 8281098580, 9447096580, 0471-2306580.

\"\"

Follow us on

Related News