SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/LPdgjR7UuJU02aS9DYdOsL
തിരുവനന്തപുരം: പ്ലസ് വൺ സീറ്റുകളിലെ പോരായ്മകൾ പഠിച്ച് പരിഹരിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ചതായി മന്ത്രി വി. ശിവൻകുട്ടി. അടുത്ത അധ്യയന വർഷം പ്ലസ് വൺ സീറ്റുകൾ ജില്ലാ അടിസ്ഥാനത്തിൽ ക്രമീകരിക്കും. സംസ്ഥാനത്തെ വിദ്യാർത്ഥികളുടെ എണ്ണത്തിനനുസരിച്ചുള്ള സീറ്റുകൾ സംസ്ഥാനതലത്തിൽ ഉണ്ട്. എന്നാൽ മലപ്പുറം അടക്കമുള്ള ഏതാനും ജില്ലകളിൽ സീറ്റ് കുറവുണ്ട്. വയനാട് ജില്ലകൾ സയൻസ് വിഷയങ്ങളിൽ കൂടുതൽ വിദ്യാർത്ഥികൾ താല്പര്യം ഇല്ല. അതുകൊണ്ട്തന്നെ ജില്ലകളിലെ സീറ്റുകൾ ക്രമീകരിച്ച് പ്രവേശനം ഉറപ്പാക്കാനാണ് ശ്രമം. വിദ്യാർത്ഥികൾ കുറവുള്ള ജില്ലകളിലെ സീറ്റുകൾ വിദ്യാർത്ഥികൾ കൂടുതലുള്ള ജില്ലകളിലേക്ക് ക്രമീകരിക്കാനാണ് പദ്ധതി. ഇതിനായി കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.