SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/LPdgjR7UuJU02aS9DYdOsL
തിരുവനന്തപുരം: അന്താരാഷ്ട്ര വനിതാ ദിനമായ ഇന്ന് സ്കൂളുകളിലെ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ഫലപ്രദമായ വിവിധ പരിപാടികൾ സംഘടിപ്പിക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്. സ്കൂൾ തലത്തിൽ താഴെ പറയുന്ന പരിപാടികൾ സംഘടിപ്പിക്കുന്നതിന് നടപടികൾ സ്വീകരിക്കനാമെന്നും വിദ്യാഭ്യാസവകുപ്പ് ഡയറക്ടർ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. സ്ത്രീകളുടെ അവകാശങ്ങളിലും ലിംഗസമത്വത്തിലും, ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും ഭാഷാ
ക്ലാസ്സുകളിൽ സ്ത്രീ ശാക്തീകരണത്തെ കുറിച്ചുള്ള കഥാകഥനങ്ങൾ, സാമൂഹ്യശാസ്ത്ര ക്ലാസ്സുകളിൽ സാമൂഹിക രംഗങ്ങളിൽ സ്ത്രീകൾക്ക് തുല്യാവകാശത്തിനായി പോരാടുന്ന പ്രമുഖരെക്കുറിച്ചുള്ള ചർച്ചകളും സംഘടിപ്പിക്കാവുന്നതാണ്. സ്ത്രീ ശാക്തീകരണം പ്രമേയമാക്കി രാവിലെ പ്രത്യേക അസംബ്ലി സംഘടിപ്പിക്കേണ്ടതും, അതിൽ വിവിധ മേഖലകളിൽ നേട്ടം കൈവരിച്ച സ്ത്രീകളെക്കുറിച്ചുള്ള പ്രഭാഷണങ്ങൾ,റോൾപ്ലേ,സ്ത്രീശാക്തീകരണത്തെക്കുറിച്ചുള്ള സംഘഗാനം, വിവിധ മേഘലകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച പെൺകുട്ടികൾക്ക് അവാർഡ്/അംഗീകാരം (അക്കാദമിക്/സ്പോർട്സ്, നൃത്തം, സംഗീതകലകൾ, സാമൂഹിക സേവനം എന്നിവയിൽ തുടങ്ങിയവ സംഘടിപ്പിക്കാവുന്നതാണ് .
സായുധസേനകളിലെ വനിതാ പ്രൊഫഷണലുകളുടെ സംഭാഷണങ്ങൾ, ശാസ്ത്രജ്ഞർ,ലോക്കോമോട്ടീവ്ലറ്റ്സ്, ബിൽഡിംഗ് കൺസ്ട്രക്ഷൻ, എന്നീ മേഖലകളിലെ വനിതകളെക്കുറിച്ചുള്ള പ്രഭാഷണങ്ങളും അത്തരം വനിതകളും സ്കൂൾ കുട്ടികളുമായുള്ള ആശയ വിനിമയവും സംഘടിപ്പിക്കാവുന്നതാണ്.
ആ വനിതാ കായികതാരങ്ങളുടെ നേട്ടങ്ങൾ ഉയർത്തിക്കാണിക്കുന്നതിലൂടെ പെൺകുട്ടികൾക്ക് കായിക
രംഗത്ത് സജീവമായി പങ്കെടുക്കുവാൻ പ്രോത്സാഹനം നൽകാവുന്നതാണ്.
ആ സ്കൂളിനും സമൂഹത്തിനും മികച്ച സംഭാവനകൾ നൽകിയ വനിതാ ജീവനക്കാരെഅഭിനന്ദിക്കാവുന്നതാണ്.
സ്കൂൾതലത്തിലോ സ്കൂളിലേക്ക് പോകുമ്പോഴോ യാത്ര ചെയ്യുമ്പോഴോ പെൺകുട്ടികൾ നേരിടേണ്ടിവരുന്ന പ്രശ്നങ്ങൾ സംബന്ധിച്ച് ചർച്ചകൾ സംഘടിപ്പിക്കേണ്ടതും പരിഹാരം കണ്ടെത്തുകയും ചെയ്യേണ്ടതാണ്. ചെറുപ്പകാലം മുതൽ തന്നെ സമത്വവും പരസ്പര ബഹുമാനവും എന്ന ആശയം കൊണ്ടുവരുവാൻ ആൺകുട്ടികളെയും പ്രോത്സാഹിപ്പിക്കണം. സെക്കന്ററി
ഹയർസെക്കന്ററി തലങ്ങളിൽ ആർത്തവ ആരോഗ്യത്തെയും ശുചിത്വത്തെയും കുറിച്ച് അവബോധം സൃഷ്ടിക്കേണ്ടതാണ്. സാധാരണ സ്കൂൾ പ്രവർത്തനങ്ങൾക്ക് തടസ്സം വരാത്തവിധം മേൽ പ്രവർത്തനങ്ങൾ
സംഘടിപ്പിക്കേണ്ടതും അതുമായി ബന്ധപ്പെട്ട റിപ്പോർട്ട് ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറേണ്ടതുമാണെന്ന് ഉത്തരവിൽ പറയുന്നു.