SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/LPdgjR7UuJU02aS9DYdOsL
തിരുവനന്തപുരം:കേരഫെഡിലെ എൽഡി ക്ലാർക്ക്/ അസിസ്റ്റന്റ്, ഡ്രൈവർ/ഡ്രൈവർ-കം-ഓഫീസ് അറ്റൻഡന്റ് തസ്തികകളിലെ ഒഴിവുകളിലെ നിയമനം പി.എസ്.സി വഴിയാക്കി കൃഷി വകുപ്പ്. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറങ്ങി. സർക്കാർ വകുപ്പുകളിലെയും സർക്കാർ പൊതുമേഖല/ കമ്പനി/ ബോർഡ് സ്ഥാപനങ്ങളിലെയും ഡ്രൈവർ, പ്യൂൺ തസ്തികകൾ ഡ്രൈവർ-കം-ഓഫീസ് അറ്റൻഡന്റ്, ഓഫീസ് അറ്റൻഡന്റ് എന്നിങ്ങനെ മാറ്റിയിട്ടുണ്ട്. കേരഫെഡിലെ തസ്തികകളും ഈ ഗണത്തിലുള്ളതാണ്. പത്താം ശമ്പള പരിഷ്‌കരണം പ്രകാരമുള്ള സ്‌കെയിലുകളിൽ ഉൾപ്പെടുത്തിയാണ് മേൽ തസ്തികകളിലെ ഒഴിവുകൾ പി.എസ്.സി-യ്ക്ക് റിപ്പോർട്ട് ചെയ്യാൻ തീരുമാനിച്ചിട്ടുള്ളത്.