SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Ce7kAu5nnHX7LD7X4pg8Xw
തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് പരീക്ഷകളുടെ തീയതി നാളെ പ്രഖ്യാപിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. ഏപ്രിൽ മാസത്തിലാണ് പരീക്ഷ നടക്കുക. സ്കൂൾ പരീക്ഷകൾക്ക് ശേഷം അവധി സമയത്താണ് എൽഎസ്എസ്, യുഎസ്എസ് പരീക്ഷകൾ നടത്തുക. പരീക്ഷയുടെ ടൈം ടേബിളും ഉടൻ പ്രസിദ്ധീകരിക്കും. കഴിഞ്ഞ വർഷങ്ങളിൽ കുട്ടികൾക്ക് നൽകാനുള്ള എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് തുക താമസിയാതെ വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. 31 കോടി രൂപയാണ് കുടിശ്ശികയായി നൽകാനുള്ളതെന്നും മന്ത്രി പറഞ്ഞു.