SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Epo4kDx41QoC590Eva1Qqn
മലപ്പുറം: യുഎസ്എസ് പരീക്ഷയിൽ മികച്ച വിജയം നേടിയ കുട്ടികൾക്ക് സ്വർണ നാണയം സമ്മാനിച്ച് അധ്യാപകൻ. തിരൂർ മംഗലം വള്ളത്തോൾ എയുപി സ്കൂളിലെ 9
വിദ്യാർഥികൾക്കാണ് ഇതേ സ്കൂളിലെ അധ്യാപകനായ കെ.പി.നസീബ് ഒരുഗ്രാം വീതമുള്ള സ്വർണ നാണയം സമ്മാനമായി നൽകിയത്. കുട്ടികൾക്ക് നൽകിയ വാക്ക് പാലിക്കുകകൂടിയാണ് ആ അധ്യാപകൻ ചെയ്തത്. യുഎസ്എസ് പരീക്ഷയ്ക്ക് മികച്ച മാർക്ക് വാങ്ങി ഗിഫ്റ്റഡ് സ്റ്റുഡന്റ്സ്
പദവിനേടിയാൽ സ്വർണ നാണയം നൽകുമെന്നായിരുന്നു അധ്യാപകന്റെ വാഗ്ദാനം. തിരൂർ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്ന 40
കുട്ടികളെയാണ് ഗിഫ്റ്റഡ് സ്റ്റുഡന്റ്സ് ആയി തിരഞ്ഞെടുത്തത്. 19 കുട്ടികളാണ് വള്ളത്തോൾ എയുപി സ്കൂളിൽ യുഎസ്എസ് സ്കോളർഷിപ്പ് നേടിയത്. ഇതിൽ 9കുട്ടികൾ മികച്ച വിജയത്തോടെ ഗിഫ്റ്റഡ് സ്റ്റുഡന്റ്സ് ആയി. മലപ്പുറം ജില്ലയിൽ ഏറ്റവുമധികം ഗിഫ്റ്റഡ് സ്റ്റുഡന്റസ് നേട്ടമുണ്ടാക്കിയതും ഈ സ്കൂളിൽ നിന്നാണ്. 2019ൽ ഈ സ്ക്കൂളിൽ യുഎസ്എസ് നേടിയ 4 കുട്ടികൾക്കും കെ.പി.നസീബ് സ്വർണ നാണയങ്ങൾ സമ്മാനിച്ചിരുന്നു.