SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Ce7kAu5nnHX7LD7X4pg8Xw
തിരുവനന്തപുരം:പൊതുവിദ്യാലയങ്ങളിലെ മികവുകൾ കണ്ടെത്തുന്നതിനും മികച്ച മാതൃകകൾ പങ്കുവെയ്ക്കുന്നതിനും സംഘടിപ്പിച്ച രാജ്യത്തെ ആദ്യ വിദ്യാഭ്യാസ റിയാലിറ്റി ഷോ- \’ഹരിതവിദ്യാലയം\’ 3-ാം സീസണിന്റെ ഗ്രാന്റ് ഫിനാലെ ഇന്ന്. തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്‌റ്റേഡിയത്തിൽ ഇന്ന് (മാർച്ച് 2) ഉച്ചയ്ക്ക് 12ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിക്കും.
ഏറ്റവും മികച്ച സ്‌കൂളിന് 20 ലക്ഷം രൂപയാണ് പുരസ്‌കാരം. ഒന്നും രണ്ടും സമ്മാനത്തുക യഥാക്രമം 15 ലക്ഷം, 10 ലക്ഷം എന്നിങ്ങനെയാണ്. ഫൈനലിസ്റ്റുകൾക്ക് 2 ലക്ഷം രൂപ വീതവും ലഭിക്കും. മൗലികമായ വ്യത്യസ്ത പ്രവർത്തനങ്ങൾ നടത്തിയ സ്‌കൂളുകൾക്ക് പ്രത്യേക പുരസ്‌കാരങ്ങൾ ഉണ്ട്. ഷോയിലെ മികച്ച പ്രകടനം നടത്തിയ കുട്ടികൾക്കും സമ്മാനങ്ങൾ നൽകും.