പ്രധാന വാർത്തകൾ
പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ട് കേരളം: തടഞ്ഞുവച്ച ഫണ്ട് ഉടൻഒരു ഷൂ പോലുമില്ലാതെ കളിച്ചു പഠിച്ചു: ഞങ്ങൾക്ക്‌ ജയിച്ചേ മതിയാകൂഫോറൻസിക് സയൻസ് കോഴ്സുകളിൽ പ്രവേശനം: അപേക്ഷ നവംബർ 8വരെJEE 2026: ജോയിന്റ് എൻട്രൻസ് എക്‌സാമിനേഷൻ തീയതികൾ പ്രഖ്യാപിച്ചുരാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജിയിൽ പിഎച്ച്ഡി പ്രവേശനംന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് വിദേശപഠന സ്കോളർഷിപ്പ്: അപേക്ഷ 31വരെടെറിട്ടോറിയൽ ആർമിയിൽ സോൾജിയർ: 2587 ഒഴിവുകൾഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള സ്കോളര്‍ഷിപ്പ്ബിഎസ്‌സി നഴ്‌സിങ്: എൻആർഐ സ്‌പോട്ട് അലോട്ട്‌മെന്റ് 24ന്സംസ്ഥാന സ്കൂൾ കായികമേള: ആദ്യദിനത്തിൽ ആതിഥേയരായ തിരുവനന്തപുരത്തിന്റെ മുന്നേറ്റം

മുതുവാൻ ഭാഷയിൽ നിന്ന് മലയാളത്തിലേക്ക്: \’പഠിപ്പുറസി\’ ഇടമലക്കുടിയിൽ വിജയം

Mar 1, 2023 at 10:39 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Ce7kAu5nnHX7LD7X4pg8Xw

തിരുവനന്തപുരം:ഇടുക്കി ജില്ലയിലെ മൂന്നാർ ബിആർസിയിൽ ഉൾപ്പെട്ട മുതുവാൻ ഭാഷ സംസാരിക്കുന്ന ഗോത്ര വിഭാഗത്തിൽ ഉൾപ്പെടുന്ന കുട്ടികൾക്കായി സമഗ്ര ശിക്ഷാ കേരളം നടപ്പിലാക്കുന്ന പ്രത്യേകഭാഷ പാക്കേജാണ് പഠിപ്പുറസി. ഗവ. ട്രൈബൽ എൽപി സ്കൂൾ ഇടമലക്കുടി ,ഗവ. എൽ പി എസ് മറയൂർ , എസ് എം എൽ പി എസ് പള്ളനാട് , ഗവ. ട്രൈബൽ എൽ പി എസ് ചെമ്പകത്തൊഴു , ഗവ. ട്രൈബൽ എൽ പി എസ് ബൈസൺവാലി ,കുറുത്തിക്കുടി എന്നീ വിദ്യാലയങ്ങളിലായിട്ടാണ് പദ്ധതി നടപ്പിലാക്കിയത് . മുതുവാൻ ഭാഷയിൽ ആശയ വിനിമയം നടത്തുന്ന കുട്ടികൾക്ക് ആശയ ഗ്രഹണത്തോടെ വായിക്കുവാനും എഴുതുവാനും ശേഷി ഉണ്ടാക്കുക എന്നതാണ് പഠിപ്പുറസി പദ്ധതിയുടെ ലക്ഷ്യം.
ലിപിയില്ലാത്ത മുതുവാൻ വിഭാഗക്കാർക്ക് പൊതു സമൂഹവുമായി സമ്പർക്കം കുറവാണ് . കുട്ടികളുടെ ദൈനംദിന ഭാഷ മുതുവാനും പുസ്തക ഭാഷ മലയാളവുമാണ്.

ഈ സാഹചര്യത്തിൽ മുതുവാൻ ഭാഷയിൽ പഠന സാമഗ്രികൾ തയ്യാറാക്കി പ്രയോഗ സാധ്യതകൾ കണ്ടെത്തി കുട്ടികൾക്ക് നൽകി അവരെ മുഖ്യധാരയിൽ എത്തിക്കുന്നതിന്റെ ഭാഗമായാണ് പഠിപ്പുറസി പദ്ധതി നടപ്പിലാക്കുന്നത്. മുതുവാൻ ഭാഷയിൽ പ്രാവീണ്യമുള്ള പ്രത്യേക പരിശീലനം ലഭിച്ച സമഗ്ര ശിക്ഷ കേരളത്തിന്റെ ട്രെയിനർമാരുടെ നേതൃത്വത്തിൽ പഠിപ്പുറസി ഭാഷാ പാക്കേജ് ഇടമലക്കുടി ഉൾപ്പെടെയുള്ള വിദ്യാലയങ്ങളിൽ നടപ്പിലാക്കി. സ്കൂളിൽ മുടങ്ങാതെ എത്തുന്ന കുട്ടികൾക്ക് സ്വതന്ത്രമായി വായിക്കുവാനും എഴുതാനും നിലവിൽ സാധിക്കുന്നുണ്ട്. ഇടമലക്കുടിയിലെ ജനങ്ങളുടെ ജീവിതം , സംസ്കാരം ,ഭാഷ എന്നിവ പരിഗണിച്ചാണ് പ്രത്യേക വായന കാർഡുകൾ തയ്യാറാക്കിയത്. മുതുവാൻ ഭാഷയിൽ തന്നെ ആദ്യ പാഠങ്ങൾ തയ്യാറാക്കുകയും തുടർ പാഠങ്ങളിലൂടെ പരിശീലിപ്പിച്ച് കുട്ടികളെ മലയാള ഭാഷ പ്രാവീണ്യമുള്ളവരാക്കി മാറ്റുന്നു . മുതുവാൻ ഭാഷയിലെ വിജയപ്രഖ്യാപനത്തിനുശേഷം മറ്റ് പത്തോളം ഗോത്ര ഭാഷകളിലും ഈ പദ്ധതി നടപ്പിലാക്കും. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രത്യേക താൽപര്യവും നേതൃത്വവും സമഗ്ര ശിക്ഷാ കേരളം വഴി പഠിപ്പുറസി പദ്ധതിക്ക് ലഭ്യമാക്കുന്നുണ്ട് .

\"\"

Follow us on

Related News