SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Ce7kAu5nnHX7LD7X4pg8Xw
തിരുവനന്തപുരം: സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോകെമിക്കൽസ് എൻജിനീയറിങ് ആൻഡ് ടെക്നോളജി (CIPET)വിവിധ സെന്ററുകളിലായി നടത്തുന്ന ഡിപ്ലോമ, പി.ജി ഡിപ്ലോമ, പോസ്റ്റ് ഡിപ്ലോമ റെഗുലർ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. കോഴ്സുകൾക്കുള്ള ദേശീയതല പ്രവേശനപരീക്ഷ ജൂൺ 11ന് നടക്കും. വിശദവിവരങ്ങൾ http://cipet.gov.in ൽ ലഭ്യമാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മെയ് 28ആണ്. കേരളത്തിലെ സിപെറ്റ് കേന്ദ്രം കൊച്ചിയിലാണ്.
കോഴ്സ് വിവരങ്ങൾ താഴെ
🌐ഡിപ്ലോമഇൻ പ്ലാസ്റ്റിക്സ് മോൾഡ് ടെക്നോളജി (ഡി.പി.എം.ടി)
ഡിപ്ലോമ ഇൻ പ്ലാസ്റ്റിക്സ്
ടെക്നോളജി (ഡി.പി.ടി). മൂന്ന് വർഷം, ആറ്സെമസ്റ്ററുകൾ. യോഗ്യത: പത്താംക്ലാസ്/തത്തുല്യം.
🌐പോസ്റ്റ് ഗ്രാറ്റ് ഡിപ്ലോമ ഇൻ പ്ലാസ്റ്റിക്സ്
പ്രോസസിങ് ആൻഡ് ടെസ്റ്റിങ് (പി.ജി.ഡിപി.പി.ടി), രണ്ടു വർഷം, നാല്
സെമസ്റ്ററുകൾ, യോഗ്യത: ശാസ്ത്ര വിഷയത്തിൽ ബിരുദം.
🌐പോസ്റ്റ് ഡിപ്ലോമ ഇൻ പ്ലാസ്റ്റിക്സ് മോൾഡ് ഡിസൈൻ (സി.എ.ഡി/സി.എ.എം)(പി.ഡി.പി.എം.ഡി) ഒന്നര വർഷം, മൂന്ന്സെമസ്റ്ററുകൾ. യോഗ്യത: ത്രിവത്സര ഫുൾടൈം എൻജിനീയറിങ് ഡിപ്ലോമ (മെക്കാനിക്കൽ/പ്ലാസ്റ്റിക്സ്/പോളിമർ/ടൂൾ/പ്രൊഡക്ഷൻ മെക്കാട്രോണിക്സ്, ഓട്ടോമൊബൈൽ/ടൂൾ ആൻഡ് ഡൈമേക്കിങ്/പെട്രോ കെമിക്കൽസ്/ഇൻഡസ്ട്രിയൽ/ഇൻസ്ട്രുമെന്റേഷൻ) അല്ലെങ്കിൽ, ഡി.പി.എം.ടി/ഡി.പി.ടി (സിപെറ്റ്) തത്തുല്യം.