SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Ce7kAu5nnHX7LD7X4pg8Xw
തിരുവനന്തപുരം: രാവിലെ 7 മുതൽ രാത്രി 7വരെ വിദ്യാർഥികൾക്ക് ബസ്സ് യാത്രയിൽ കൺസെഷൻ ലഭിക്കുമെന്ന് 2017ലെ വിവരാവകാശ രേഖ. പാലക്കാട് ആലത്തൂർ സബ് റീജിയണൽ ട്രാസ്‌പോർട്ട് ഓഫീസർ നൽകിയ വിവരാവകാശ മറുപടിയിലാണ് വിദ്യാർത്ഥികൾക്ക് ബസിൽ ലഭിക്കേണ്ട കൺസെഷൻ സംവിധാനങ്ങൾ വിവരിക്കുന്നത്. ബസ് യാത്രയുമായി ബന്ധപ്പെട്ട് വിവിധ ഭാഗങ്ങളിൽ വിദ്യാർഥികൾ വ്യാപകമായ പരാതി ഉന്നയിക്കുന്ന സാഹചര്യത്തിലാണ് വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ട അവകാശങ്ങൾ വിവരിക്കുന്നത്. ബസിൽ കയറാൻ വിദ്യാർത്ഥികൾ സ്റ്റാൻഡിൽ കാത്തുനിക്കേണ്ടതില്ല എന്നും രേഖയിൽ പറയുന്നു. എന്നാൽ സ്പെഷൽ ക്ലാസുകൾക്ക് കൺസെഷൻ അനുവദിക്കുന്നതല്ല എന്നും ഇതിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. പാലക്കാട് കാവശ്ശേരി സ്വദേശി നൽകിയ വിവരാവകാശ രേഖയിലെ ചോദ്യങ്ങളും അവയ്ക്ക്
ആലത്തൂർ സബ് റീജിയണൽ ട്രാസ്‌പോർട്ട് ഓഫീസിൽ നിന്ന് നൽകിയ മറുപടിയും താഴെ.
- വിദ്യാർഥികൾക്ക് ബസ്സ് യാത്രയിൽ കൺസെഷൻ ലഭിക്കുന്നത് രാവിലെ എത്ര മണി മുതൽ വൈകീട്ട് എത്ര മണി വരെയാണ്?
ഉ: രാവിലെ 7 മണി മുതൽ വൈകീട്ട് 7 മണി വരെ - പൊതു അവധി ദിവസങ്ങളിൽ
സ്പെഷൽക്ലാസിൽ പങ്കെടുക്കുന്നതിന്ന്
വിദ്യാർഥികൾക്ക് സ്കൂളിലേക്ക് കൺസെഷനോടെ യാത്ര ചെയ്യാമോ ( രണ്ടാം ശനി,ഞായർ ഉൾപ്പെടെ)?
ഉ: രണ്ടാം ശനി പ്രവൃത്തി ദിവസമാണെങ്കിൽ വിദ്യാർഥികൾക്ക് സ്ക്കൂളിലേക്ക് കൺസെക്ഷനോടെ യാത്ര ചെയ്യാം. സ്പെഷൽ ക്ലാസുകൾക്ക് കൺസെഷൻ
അനുവദിക്കുന്നതല്ല. - വിദ്യാർഥികൾ ബസ് എടുക്കുന്നതിന് തൊട്ട് മുമ്പ് മാത്രമേ കയറാവൂ എന്നുണ്ടോ?.
ഉ: അങ്ങനെ ഒരു നിയമം നിലവിൽ ഇല്ല. - വിദ്യാർഥികൾക്ക് യാത്രാ സൗജന്യം നിഷേധിക്കപ്പെട്ടാൽ ആരെയാണ് സമീപിക്കേണ്ടത്?
ഉ: മോട്ടോർ വാഹന വകുപ്പ് അധികാരിയോ, പോലീസ് അധികാരികളെയോ
സമീപിക്കാവുന്നതാണ്.