SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Ce7kAu5nnHX7LD7X4pg8Xw
കാസർകോട്: കേരള സ്കൂൾ ടീച്ചേഴ്സ്
അസോസിയേഷൻ (കെ.എസ്.ടി.എ) 32-മത് സംസ്ഥാന സമ്മേളനം ഫെബ്രുവരി 18,19,20,21 തീയതികളിൽ കാഞ്ഞങ്ങാട് ശിവദാസ മേനോൻ നഗറിൽ നടക്കും.\”മതനിരപേക്ഷ വിദ്യാഭ്യാസം-വൈജ്ഞാനിക സമൂഹം-
വികസിത കേരളം\”എന്ന പ്രമേയവുമായാണ് സംസ്ഥാന സമ്മേളനം നടക്കുന്നത്. 18ന് രാവിലെ 8.30ന് രജിസ്ട്രേഷൻ ആരംഭിക്കും. 9.00ന് പതാക ഉയർത്തുന്നതോടെ സംസ്ഥാന സമ്മേളനത്തിന് തുടക്കമാകും. 9.15 ന് നടക്കുന്ന സംസ്ഥാന കൗൺസിലിൽ സംസ്ഥാന പ്രസിഡന്റ് ഡി. സുധീഷ് അധ്യക്ഷനാകും. തുടർന്ന് ഗ്രൂപ്പ് ചർച്ച, പൊതുചർച്ച, മറുപടി എന്നിവ നടക്കും. സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടനം 19ന് രാവിലെ 9ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നിർവഹിക്കും. ഉദ്ഘാടന സമ്മേളനത്തിൽ പ്രസിഡന്റ് ഡി. സുധീഷ് അധ്യക്ഷത വഹിക്കും.
ഉച്ചയ്ക്ക് 12.15 ന് പ്രതിനിധി സമ്മേളനം നടക്കും. 2ന് ഗ്രൂപ്പ് ചർച്ച 3ന് പൊതുചർച്ച വൈകിട്ട് 5ന് വർഗീയതയും ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ഭാവിയും എന്ന വിഷയത്തിൽ പ്രഭാഷണവും നടക്കും. 20ന് രാവിലെ 9.30ന് നടക്കുന്ന വിദ്യാഭ്യാസ – സൗഹൃദ സമ്മേളനം വിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ അധ്യാപകലോകം അവാർഡ് വിതരണവും മന്ത്രി നിർവഹിക്കും. ഉച്ചയ്ക്ക് 2.00ന് ഹോസ്ദുർഗ് തി മണ്ഡപത്തിൽ നിന്നും പ്രകടനം ആരംഭിക്കും. വൈകിട്ട് 3.00ന് നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് ഡി. സുധീഷ് അധ്യക്ഷനാകും.
വൈകിട്ട് 6ന് പ്രതിനിധി സമ്മേളനത്തിന്റെ തുടർച്ചയും 6.30ന് പുതിയ കാൺസിൽ തിരഞ്ഞെടുപ്പും നടക്കും. 21ന് രാവിലെ 8.30ന് പ്രതിനിധി സമ്മേളനം തുടരും.9.30ന് മറുപടി, പ്രമേയങ്ങൾ,ക്രഡൻഷ്യൽ റിപ്പോർട്ട് എന്നിവ നടക്കും. ഉച്ചയ്ക്ക് 2.00ന് നടക്കുന്ന യാത്രയയപ്പ് സമ്മേളനം എം.എ.ബേബി ഉദ്ഘാടനം ചെയ്യും. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി
കുട്ടിക്കൊരു വീട്, ചിരസ്മൃതി – പൂർവ അധ്യാപക സംഗമം, വനിതാ സമ്മേളനം
100 വിദ്യാഭ്യാസ സദസ്സുകൾ, ഓർമ മരം,
7 മെഗാ സെമിനാറുകൾ, ഫിലിം ഫെസ്റ്റിവൽ, അധ്യാപക കലാജാഥ, കുട്ടികൾക്കായുള്ള സാഹിത്യരചനാ മത്സരങ്ങൾ, കുട്ടികൾക്കായുള്ള മെഗാ ക്വിസ് മത്സരം, കാരുണ്യ പ്രവർത്തനങ്ങൾ, വിളംബര ജാഥ,
കലാ-സാംസ്കാരിക പരിപാടികൾ,
ട്രേഡ് യൂണിയൻ – സർവ്വീസ് സംഘടന –
സൗഹൃദ സംഗമം എന്നിവയും നടക്കും.