SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Ce7kAu5nnHX7LD7X4pg8Xw
തിരുവനന്തപുരം:കേരള മീഡിയ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനിൽ ജേണലിസം & കമ്യൂണിക്കേഷൻ, പബ്ലിക് റിലേഷൻസ് & അഡ്വർടൈസിങ്, ടിവി ജേണലിസം 2021-22 ലെ ബിരുദാനന്തര ഡിപ്ലോമ കോഴ്സുകളുടെ പരീക്ഷാഫലം പ്രഖ്യാപിച്ചു.ജേണലിസം &കമ്യൂണിക്കേഷനിൽ 1000 ൽ 719 മാർക്ക് നേടിയ അമൽ സുരേന്ദ്രൻ ഒന്നാം റാങ്ക് നേടി. 700 മാർക്ക് നേടി സൗമ്യ എസ് രണ്ടാം റാങ്കും 693 മാർക്കോടെ ജസീർ ടി.കെ. തിരുവാക്കളത്തിൽ മൂന്നാം റാങ്കും നേടി. പരീക്ഷയെഴുതിയവരിൽ 15 പേർ ഫസ്റ്റ് ക്ലാസിനും 13 പേർ സെക്കന്റ് ക്ലാസിനും 4 പേർ തേർഡ് ക്ലാസിനും അർഹത നേടി.
പബ്ലിക് റിലേഷൻസ് & അഡ്വർടൈസിങ്ങിൽ 1000 ൽ 733 മാർക്ക് നേടി ദേവു വിജയ ഒന്നാം റാങ്ക് നേടി. 723 മാർക്കോടെ ഫർഹ എൻ.എസ്. രണ്ടാം റാങ്കും 703 മാർക്കോടെ അക്ഷയ് ബാബു എം മൂന്നാം റാങ്കും നേടി. 20 പേർ ഫസ്റ്റ് ക്ലാസിനും 14 പേർ സെക്കന്റ് ക്ലാസിനുമർഹത നേടി. ടി.വി. ജേണലിസത്തിൽ 900 ൽ 603 മാർക്കോടെ അഹല്യ മണി നായർ ഒന്നാം റാങ്കും 572 മാർക്കോടെ സന്ദീപ് സുരേന്ദ്രൻ രണ്ടാം റാങ്കും നേടി. 566 മാർക്ക് നേടിയ തുളസി ആറിനാണ് മൂന്നാം റാങ്ക്. 6 പേർ ഫസ്റ്റ് ക്ലാസിനും 32 പേർ സെക്കന്റ് ക്ലാസിനുമർഹത നേടി.
ജേണലിസം വിഭാഗത്തിൽ ഒന്നാം റാങ്ക് നേടിയ അമൽ സുരേന്ദ്രൻ കൂത്താട്ടുകുളം കിഴക്കൊമ്പ് വലിയപറമ്പിൽ പി.കെ. സുരേന്ദ്രന്റെയും വത്സ സുരേന്ദ്രന്റെയും മകനാണ്. ഉള്ളാട്ടിൽ ഫിലിംസിൽ അസിസ്റ്റന്റ് സ്‌ക്രിപ്റ്റ് റൈറ്ററായി ജോലി ചെയ്യുകയാണ്. രണ്ടാം റാങ്കു നേടിയ സൗമ്യ എസ് കൊല്ലം ചവറ വിനുഭവനത്തിൽ ആർ. മണികണ്ഠന്റെയും എസ്. സുമയുടെയും മകളാണ്. ന്യൂസ് 18 ചാനലിൽ ഡിജിറ്റൽ ജേണലിസ്റ്റാണ്. മലപ്പുറം തിരുനാവായ തിരുവാക്കളത്തിൽ ടി.കെ അലവിക്കുട്ടിയുടെയും കെ.പി സൈനബയുടെയും മകനാണ് ജേണലിസം വിഭാഗത്തിൽ മൂന്നാം റാങ്കു നേടിയ ജസീർ ടി.കെ. തിരുവാക്കളത്തിൽ. ദ ക്യൂവിൽ അസിസ്റ്റന്റ് സബ് എഡിറ്റർ ആണ്.
പബ്ലിക് റിലേഷൻസ് വിഭാഗത്തിൽ ഒന്നാം റാങ്ക് നേടിയ ദേവു വിജയ പത്തനംതിട്ട കോഴഞ്ചേരി മേലുകര മൂത്തമ്മേത്ത് വിജയകുമാർ നായരുടെയും ലേഖ വിജയകുമാറിന്റെയും മകളാണ്. രണ്ടാം റാങ്കു നേടിയ ഫർഹ എൻ എസ് തിരുവനന്തപുരം വഞ്ചിയൂർ കുന്നുകുഴി ടി.സി 12/646, കെ.വി.ആർ 11ൽ എ നസറുദ്ദീൻ – എ.എൻ ഷമീം ബീഗം ദമ്പതികളുടെ മകളാണ്. ഇപ്പോൾ ബീക്കാ ആഡ്സിൽ ജോലിചെയ്യുന്നു. ഇലന്തിക്കര മാളിയേക്കൽ വീട്ടിൽ എം.പി ബാബുവിന്റെയും ജിനി ബാബുവിന്റെയും മകനാണ് മൂന്നാം റാങ്കു നേടിയ അക്ഷയ് ബാബു എം. ആക്യുറേറ്റ് മീഡിയയിൽ ജോലിചെയ്യുന്നു.
ടെലിവിഷൻ ജേണലിസത്തിൽ ഒന്നാം റാങ്ക് നേടിയ അഹല്യ മണി നായർ മലപ്പുറം തേഞ്ഞിപ്പാലം പള്ളിക്കൽ പുത്തൂർ മണിമന്ദിരത്തിൽ മണി കെ.വിയുടെയും മൃണാളിനി പിയുടെയും മകളാണ്. ഇപ്പോൾ ആൽക്കർ എന്റർടെയ്ന്റ്മെൻസിൽ ജോലിചെയ്യുന്നു. രണ്ടാം റാങ്ക് കരസ്ഥമാക്കിയ സന്ദീപ് സുരേന്ദ്രൻ കഥ ന്യൂസ് ആപ്പിൽ സീനിയർ എക്സിക്യൂട്ടീവ് & കണ്ടന്റ് മാനേജരാണ്. ഇടുക്കി ഉപ്പുതറ മാതിരംപള്ളിൽ കെ സുരേന്ദ്രന്റെയും ബീന സുരേന്ദ്രന്റെയും മകനാണ്. മൂന്നാം റാങ്ക് നേടിയ തുളസി ആർ പാലക്കാട് പള്ളത്തേരി പാറക്കൽ വീട്ടിൽ രാധാകൃഷ്ണന്റെയും സുധ രാധാകൃഷ്ണന്റെയും മകളാണ്. റിപ്പോർട്ടർ ടിവിയിൽ ജേണലിസ്റ്റ് ട്രെയിനിയാണ്.