SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Ce7kAu5nnHX7LD7X4pg8Xw
തിരുവനന്തപുരം: കേന്ദ്ര അധ്യാപക യോഗ്യതാ പരീക്ഷയായ സിടിഇടി (CTET)യുടെ ഉത്തരസൂചിക സിബിഎസ്ഇ പ്രസിദ്ധീകരിച്ചു. പരീക്ഷയെഴുതിയ ഉദ്യോഗാർത്ഥികൾക്ക് സിബിഎസ്ഇ സിടിഇടിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ http://ctet.nic.in-ൽ നിന്ന് ഉത്തരസൂചിക ഡൗൺലോഡ് ചെയ്യാം.
ഡിസംബർ 28 മുതൽ ഫെബ്രുവരി 7വരെയാണ് CTET പരീക്ഷകൾ നടന്നത്. ഉദ്യോഗാർത്ഥിയുടെ ഐഡി ഉപയോഗിച്ച് ലോഗിൻ ചെയ്തുകഴിഞ്ഞാൽ ഔദ്യോഗിക വെബ്‌സൈറ്റിലും ലഭ്യമാകും. ഉദ്യോഗാർത്ഥികൾക്ക് സിബിഎസ്ഇ സിടിഇടിയുടെ ഔദ്യോഗിക സൈറ്റ് വഴി ഉത്തരസൂചികയ്‌ക്കെതിരെ എതിർപ്പുകൾ ഉന്നയിക്കാം. മറ്റേതെങ്കിലും തരത്തിൽ ഉദാഹരണത്തിന് ഇമെയിൽ/പോസ്റ്റ് അല്ലെങ്കിൽ വ്യക്തിപരമായി സമർപ്പിക്കുന്ന ചോദ്യങ്ങൾ സ്വീകരിക്കില്ല. വെല്ലുവിളിക്കുന്ന ഓരോ ചോദ്യത്തിനും 1000/- ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് വഴി അടക്കണം.
