SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Ce7kAu5nnHX7LD7X4pg8Xw
തിരുവനന്തപുരം: ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഡിപ്ലോമ, യുജി, പിജി കോഴ്സ് പ്രവേശനത്തിനുള്ള പരീക്ഷ മേയ് 14ന് നടക്കും. കൊൽക്കത്ത, ബംഗളൂരു, ഡൽഹി, ഹൈദരാബാദ്, ഗിരിദിഹ് ക്യാമ്പസുകളിലാണ് പ്രവേശനം. പ്രവേശനത്തിനുള്ള വിജ്ഞാപനം http://isical.ac.in/admission ൽ ലഭ്യമാണ്. യോഗ്യതാ മാനദണ്ഡങ്ങൾ, സെലക്ഷൻ നടപടികൾ,അപേക്ഷാ സമർപ്പണത്തിനുള്ള നിർദേശങ്ങൾ, കോഴ്സ് നടത്തുന്ന സെന്ററുകൾ തുടങ്ങിയ വിവരങ്ങൾ വിജ്ഞാപനത്തിലുണ്ട്. വിദ്യാർത്ഥികൾക്ക് മാർച്ച് 10മുതൽ ഏപ്രിൽ 5വരെ ഓൺലൈനായി അപേക്ഷ നൽകാം.
പ്രവേശന പരീക്ഷ മേയ് 14ന് ദേശീയതലത്തിൽ നടത്തും.
കോഴ്സ് വിവരങ്ങൾ താഴെ
ബാച്ചിലർ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് (ബി.സ്റ്റാറ്റ്-ഓണേഴ്സ്)/മാത്തമാറ്റിക്സ് (ബി.മാത്ത് ഓണേഴ്സ്), മാസ്റ്റർ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് (എം.സ്റ്റാറ്റ്), എം.എസ്. സി.-ക്വാണ്ടിറ്റേറ്റീവ് ഇക്കണോമിക്സ്, ക്വാളിറ്റി മാനേജ്മെന്റ് സയൻസ്, എം.ടെക്-കമ്പ്യൂട്ടർ സയൻസ്,
ലം.ടെക്-ക്വാളിറ്റി, റിലയബിലിറ്റി ആൻഡ് ഓപറേഷൻസ് റിസർച്, പി.ജി ഡിപ്ലോമ-സ്റ്റാറ്റിസ്റ്റിക്കൽ മെത്തേഡ്സ് ആൻഡ് അനലിറ്റിക്സ്/അഗ്രികൾചറൽ ആൻഡ് റൂറൽ മാനേജ്മെന്റ്, അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ്, ജൂനിയർ റിസർച് ഫെലോഷിപ്-സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്സ്, ക്വാണ്ടിറ്റേറ്റീവ് ഇക്കണോമിക്സ്,കമ്പ്യൂട്ടർ സയൻസ്, ക്വാളിറ്റി റിലയബിലിറ്റി ആൻഡ് ഓപറേഷൻസ് റിസർച്, ഫിസിക്സ് ആൻഡ് അപ്ലൈഡ് മാത്തമാറ്റിക്സ്, ബയോളജിക്കൽ സയൻസ്, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്, സോഷ്യോളജി തുടങ്ങിയവയാണ് കോഴ്സുകൾ.