SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Ce7kAu5nnHX7LD7X4pg8Xw
തിരുവനന്തപുരം:ഡെറാഡൂണിലെ ഇൻഡ്യൻ മിലിട്ടറി കോളേജ് പ്രവേശനത്തിനുള്ള യോഗ്യതാ പരീക്ഷ ജൂൺ 3 ന് നടക്കും. കേരളത്തിൽ തിരുവനന്തപുരം, പൂജപ്പുര പരീക്ഷാ കമ്മീഷണറുടെ ഓഫീസിലാണ് പരീക്ഷ നടക്കുക. ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും പരീക്ഷയ്ക്ക് അപേക്ഷിക്കാം. പരീക്ഷാർഥി RIMC പ്രവേശനസമയത്ത്, അതായത് 2024 ജനുവരി 1ന് ഏതെങ്കിലും അംഗീകൃത സ്‌കൂളിൽ 7-ാം ക്ലാസ് പഠിക്കുകയോ, 7-ാം ക്ലാസ് പാസായിരിക്കുകയോ വേണം. പരീക്ഷാർഥി 2011 ജനുവരി 2-നും 2012 ജൂലൈ 1 നും ഇടയിൽ ജനിച്ചവരായിരിക്കണം. പ്രവേശനം നേടിയതിനു ശേഷം ജനന തീയതിയിൽ മാറ്റം അനുവദിക്കുന്നതല്ല.
പ്രവേശന പരീക്ഷയ്ക്കുള്ള അപേക്ഷാ ഫോമും മുൻ വർഷങ്ങളിലെ ചോദ്യപേപ്പറുകളും ലഭിക്കുന്നതിനായി രാഷ്ട്രീയ ഇൻഡ്യൻ മിലിട്ടറി കോളേജിലേക്ക് അപേക്ഷിക്കണം. ജനറൽ വിഭാഗത്തിലെ കുട്ടികൾക്ക് 600 രൂപയും, എസ്.സി/ എസ്.ടി വിഭാഗത്തിലെ കുട്ടികൾക്ക് 555 രൂപയുമാണ് ഫീസ്. എസ്.സി/എസ്.ടി വിഭാഗത്തിലെ കുട്ടികൾക്ക് ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം അപേക്ഷാ ഫോമിന് അപേക്ഷിക്കാം. അപേക്ഷ സ്പീഡ് പോസ്റ്റിൽ ലഭിക്കും. ഡിമാൻഡ് ഡ്രാഫ്റ്റ് “THE COMMANDANT, RIMC DEHRADUN”, DRAWEE BRANCH, STATE BANK OF INDIA, TEL BHAVAN, DEHRADUN, (BANK CODE – 01576) UTTARAKHAND എന്ന വിലാസത്തിൽ മാറാവുന്ന തരത്തിൽ “THE COMMANDANT RASHTRIYA INDIAN MILITARY COLLEGE, DEHRADUN, UTTARAKHAND, PIN – 248003” എന്ന വിലാസത്തിലാണ് അപേക്ഷിക്കേണ്ടത്. ഓൺലൈനായി പണമടയ്ക്കുന്നതിനുള്ള നിർദ്ദേശങ്ങൾ http://rimc.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. മേൽവിലാസം വ്യക്തമായി പിൻകോഡ്, ഫോൺനമ്പർ ഉൾപ്പെടെ (ഇംഗ്ലീഷ് വലിയ അക്ഷരത്തിൽ, എഴുതേണ്ടതാണ്.
കേരളത്തിലും, ലക്ഷദ്വീപിലുമുള്ള അപേക്ഷകർ RIMCയിൽ നിന്നും ലഭിക്കുന്ന നിർദ്ദിഷ്ട അപേക്ഷകൾ പൂരിപ്പിച്ച് ഏപ്രിൽ 15-ന് മുൻപായി ലഭിക്കുന്ന തരത്തിൽ “സെക്രട്ടറി, പരീക്ഷാഭവൻ, പൂജപ്പുര, തിരുവനന്തപുരം-12” എന്ന വിലാസത്തിൽ അയയ്ക്കണം.
അപേക്ഷയോടൊപ്പം RIMC-യിൽ നിന്നും ലഭിച്ച നിർദ്ദിഷ്ട അപേക്ഷാ ഫോറം (2 കോപ്പി), പാസ്‌പോർട്ട് വലിപ്പത്തിലുള്ള 2 ഫോട്ടോകൾ (ഒരു കവറിനുള്ളിൽ ഉള്ളടക്കം ചെയ്തിരിക്കണം), ജനന സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ 2 പകർപ്പുകൾ, സ്ഥിരമായ മേൽവിലാസം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് (Domicile Certificate), വിദ്യാർത്ഥി നിലവിൽ പഠിക്കുന്ന സ്‌കൂളിലെ മേലധികാരി നിർദിഷ്ട അപേക്ഷാഫോം സാക്ഷ്യപ്പെടുത്തുന്നതിനോടൊപ്പം ഫോട്ടോ പതിപ്പിച്ച് ജനന തീയതിയും ഏതു ക്ലാസിൽ പഠിക്കുന്നു എന്നുള്ളതും സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് ഉള്ളടക്കം ചെയ്തിരിക്കണം.
പട്ടിക ജാതി/ പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ടവർ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ 2 പകർപ്പ് ഉള്ളടക്കം ചെയ്തിരിക്കണം. ആധാർ കാർഡിന്റെ 2 പകർപ്പ് (ഇരുവശവും), 9.35 x 4.25 ഇഞ്ച് വലിപ്പത്തിലുള്ള പോസ്‌റ്റേജ് കവർ (അഡ്മിഷൻ ടിക്കറ്റ് ലഭിക്കേണ്ട മേൽ വിലാസം എഴുതി 42 രൂപയുടെ സ്റ്റാമ്പ് പതിച്ചത്) എന്നിവ ഉൾപ്പെടുത്തിയായിരിക്കണം അയക്കേണ്ടത്.