SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Ce7kAu5nnHX7LD7X4pg8Xw
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ വാഹനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താൻ മോട്ടർ വാഹന വകുപ്പിന്റെ നേതൃത്വത്തിലുള്ള പ്രത്യേക പരിശോധന നാളെ ആരംഭിക്കും. കണ്ണൂരിൽ കാർ കത്തി ഗർഭിണി ഉൾപ്പെടെ 2 പേർ മരിക്കുകയും മറ്റു സ്ഥലങ്ങളിൽ തുടർച്ചയായി വാഹനങ്ങൾ കത്തുകയും സ്കൂൾ വാഹനങ്ങൾ അപകടത്തിൽപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് സ്കൂൾ വാഹനങ്ങളുടെ സുരക്ഷാ പരിശോധന നടത്തുന്നത്. സ്കൂൾ ബസുകളും കുട്ടികളുടെ യാത്രയ്ക്ക് ഉപയോഗിക്കുന്ന മറ്റു വാഹനങ്ങളും വിശദമായി പരിശോധിക്കും. വാഹനങ്ങളുടെ സുരക്ഷാ സംവിധാനങ്ങളും മെക്കാനിക്കൽ സംവിധാനങ്ങളും എമർജൻസി വാതിൽ, ഫസ്റ്റ് എയ്ഡ് ബോക്സ്, ഡോർ അറ്റൻഡർമാർ,
സ്പീഡ് ഗവർണർ, വാഹനത്തിന്റെ പൊതുവായ അവസ്ഥ എന്നിവ വിശദമായി പരിശോധിക്കാനാണ് നിർദേശം.
മദ്യപിച്ച് വാഹനമോടിക്കുന്ന ഡ്രൈവർമാരെ കണ്ടെത്താൻ പ്രത്യേകം പരിശോധന നടത്തും.
കണ്ടെത്തുന്ന വാഹനങ്ങൾ തുടർ സർവീസിനു മുൻപ് അവ പരിഹരിച്ചുവെന്ന് ഉറപ്പാക്കണം. വാഹനങ്ങളിലെ ഷോർട് സർക്യൂട്ട് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ഒഴിവാക്കാൻ ഇലക്ട്രിക്കൽ വയറിങ്, ഫ്യൂസ് തുടങ്ങിയവയും ടയർ, ലൈറ്റ് തുടങ്ങിയവയും
പ്രവർത്തനക്ഷമമാണെന്ന് ഉറപ്പാക്കണം. വിദ്യാർഥികളെ ബുദ്ധിമുട്ടിക്കാതെ കഴിയുന്നത് വേഗം പരിശോധന പൂർത്തിയാക്കണമെന്നും നിർദേശമുണ്ട്. രാവിലെ സ്കൂൾ തുടങ്ങിയ ശേഷം ആരംഭിക്കുന്ന പരിശോധന
സ്കൂൾ വിടുന്നതിനു മുൻപ് പൂർത്തിയാക്കണം.