പ്രധാന വാർത്തകൾ
എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനംഎസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തുഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷകൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കിസിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്ലോ കോളജ് വിദ്യാർത്ഥികൾക്ക് പുന:പ്രവേശനത്തിനും കോളജ് മാറ്റത്തിനും അവസരംആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി കോഴ്സ്: റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചുഈ മരുന്നുകൾ ഇനി വാങ്ങരുത്: ഗുണനിലവാരമില്ലെന്ന് കണ്ടെത്തി നിരോധിച്ചുഎസ്എസ്എല്‍സി പരീക്ഷ സര്‍ട്ടിഫിക്കറ്റില്‍ ഈ അധ്യയന വർഷവും മാർക്കില്ല: മാർക്ക് കുട്ടികളില്‍ മത്സരം ക്ഷണിച്ചുവരുത്തുമെന്ന് വിശദീകരണം 

അയ്യൻകാളി റസിഡൻഷ്യൽ സ്പോർട്സ് സ്കൂൾ പ്രവേശനം: സെലക്ഷൻ ട്രയൽ 13മുതൽ

Feb 8, 2023 at 3:37 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Ce7kAu5nnHX7LD7X4pg8Xw

തിരുവനന്തപുരം:പട്ടികജാതി വികസന വകുപ്പിന് കീഴിൽ തിരുവനന്തപുരം വെള്ളായണിയിൽ പ്രവർത്തിക്കുന്ന അയ്യൻകാളി മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്പോട്സ് സ്കൂളിലെ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. 2023-24 വർഷം 5, 11 ക്ലാസുകളിലേയ്ക്ക് പ്രവേശനത്തിന് (എസ്.സി, എസ്.ടി വിഭാഗത്തിലുള്ളവർക്ക് മാത്രം) ഫെബ്രുവരി 13 മുതൽ മാർച്ച് 7 വരെ അതത് ജില്ലകളിൽ സെലക്ഷൻ ട്രെയൽ സംഘടിപ്പിക്കും. നിലവിൽ 4, 10 ക്ലാസിൽ പഠിക്കുന്ന കുട്ടികൾ സ്കൂൾ മേധാവിയുടെ കത്ത്, ഒരു ഫോട്ടോ, ജാതി, ജനന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതം നിശ്ചിത സമയത്ത് എത്തിച്ചേരേണ്ടതാണ്. കൂടാതെ നിലവിൽ ഒഴിവുള്ള 6, 7, 8, 9 ക്ലാസുകളിലെ സീറ്റുകളിൽ കൂടി സെലക്ഷൻ നടത്തുന്നതാണ്. 5, 6, 7 ക്ലാസിലെ പ്രവേശനം ഫിസിക്കൽ ടെസ്റ്റിന്റെ അടിസ്ഥാനത്തിലും 8, 9, 11 ക്ലാസുകളിലേയ്ക്ക് പ്രവേശനം ജില്ലാതലത്തിൽ ഏതെങ്കിലും സ്പോട്സ് ഇനത്തിൽ പങ്കെടുത്തതിന്റെ സർട്ടിഫിക്കറ്റിന്റെയും സ്കിൽ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലുമാണ് നടത്തുന്നത്.
ഫെബ്രുവരി 13ന് കാസർഗോട്ടെ ബദിയടുക്ക ഗവ. ഹയർ സെക്കൻഡറി സ്കൂളിലും 14 ന് കണ്ണൂർ മുൻസിപ്പൽ സ്റ്റേഡിയത്തിലും, 15ന് കോഴിക്കോട് ഗവ. ഫിസിക്കൽ എഡ്യൂക്കേഷൻ കോളേജിലും സെലക്ഷൻ ട്രയൽസ് നടക്കും.

\"\"

ഫെബ്രുവരി 16ന് വയനാട് സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളേജ്, 17ന് മലപ്പുറം വണ്ടൂർ വി.എം.സി.എച്ച്.എസ്, 20ന് പാലക്കാട് വിക്ടോറിയ കോളേജ് എന്നിവിടങ്ങളിൽ സെലക്ഷൻ ട്രയൽസ് നടക്കും.

ഫെബ്രുവരി 21ന് തൃശൂ സെന്റ് തോമസ് തോപ്പ് സ്റ്റേഡിയം, 22ന് കൊച്ചിൻ തേവര സേക്രട്ട് ഹാർട്ട്, 23ന് ആലപ്പുഴ എസ്.ഡി.വി.എച്ച്.എസ്.എസ് ലും സെലക്ഷൻ ട്രയൽസ് നടക്കും.

ഫെബ്രുവരി 24ന് കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയം, മാർച്ച് 04ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയം, മാർച്ച് 5ന് പത്തനംതിട്ട മുൻസിപ്പൽ സ്റ്റേഡിയം എന്നിവിടങ്ങളിൽ വെച്ച് സെലക്ഷൻ ട്രയൽസ് നടക്കും.

മാർച്ച് 06ന് ഇടുക്കി വാഴത്തോപ്പ് ഗവ. വി.എച്ച്.എസ്.എസ്, മാർച്ച് 7ന് കോട്ടയം പാല മുൻസിപ്പൽ സ്റ്റേഡിയത്തിലും സെലക്ഷൻ ട്രയൽസ് നടക്കും. എല്ലാ ജില്ലകളിലേയും സെലക്ഷൻ ട്രയൽസ് രാവിലെ 9ന് ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471 2381601, 7012831236.

\"\"

Follow us on

Related News