SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g
കോട്ടയം: എംജി സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് നാനോ സയന്‍സ് ആന്‍റ് നാനോ ടെക്നോളജിയില്‍ എ.ഐ.സി.ടി.ഇ അംഗീകാരമുള്ള എം.ടെക് നാനോ സയന്‍സ് ആന്‍റ് നാനോ ടെക്നോളജി കോഴ്സിന് അഡ്മിഷന്‍ തുടരുന്നു. വിദേശ രാജ്യങ്ങളിലെ സര്‍വകലാശാലകളില്‍ ഇന്‍റേണ്‍ഷിപ്പിന് അവസരമുള്ള കോഴ്സിലെ അവസാന വര്‍ഷ വിദ്യാര്‍ഥികളായ നാലു പേര്‍ക്ക് ഇത്തവണ വിദേശ ഫെലോഷിപ്പ് ലഭിച്ചിരുന്നു.
60 ശതമാനം മാര്‍ക്കോടെ ഫിസിക്സ്, കെമിസ്ട്രി, പോളിമര്‍ സയന്‍സ്, ബയോടെക്നോളജി, നാനോ സയന്‍സ് ആന്‍റ് നാനോ ടെക്നോളജി, ഇന്‍ഡസ്ട്രിയല്‍ കെമിസ്ട്രി, ഇന്‍ഡസ്ട്രിയല്‍ ഫിസികസ്, പോളിമര്‍ കെമിസ്ട്രി എന്നിവയില്‍ ഏതിലെങ്കിലും എം.എസ്.സി ബിരുദമോ കെമിക്കല്‍ എന്‍ജിനീയറിംഗ്, മെക്കാനിക്കല്‍ എന്‍ജിനീയറിംഗ്, ഇലക്ട്രോണിക്സ് ആന്‍റ് കമ്മ്യൂണിക്കേഷന്‍സ്, പോളിമര്‍ ടെക്നോളജി, ബയോടെക്നോളജി, നാനോ സയന്‍സ് ആന്‍റ് നാനോ ടെക്നോളജി, മെറ്റലര്‍ജി, എന്‍ജിനീയറിംഗ് ഫിസിക്സ്, ഇന്‍ഡസ്ട്രിയല്‍ കെമിസ്ട്രി എന്നിവയില്‍ ഏതിലെങ്കിലും ബി.ടെക് ബിരുദമോ ഉള്ളവരെയാണ് പരിഗണിക്കുന്നത്. പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗത്തിലെയും മറ്റ് അര്‍ഹ വിഭാഗങ്ങളിലെയും വിദ്യാര്‍ഥികള്‍ക്ക് ഫീസ് ഇളവ് ലഭിക്കും. താത്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് നാനോ സയന്‍സ് ആന്‍റ് നാനോ ടെക്നോളജി ഓഫീസില്‍ ഹാജരാകണം. ഫോണ്‍:9746237388, 9446866088, 9447709276