പ്രധാന വാർത്തകൾ
കേരള ഹൈക്കോടതിയിൽ അസിസ്റ്റൻ്റ് തസ്തികകളിൽ നിയമനം: അപേക്ഷ 3മുതൽഒന്‍പതാം ക്ലാസില്‍ പാഠ്യപദ്ധതി പരിഷ്കരണമുണ്ടാകില്ലെന്ന് സിബിഎസ്ഇസംസ്കൃത സർവകലാശാലയിൽ നാടക പഠനത്തിൽ പിജി കോഴ്സ്: വിശദവിവരങ്ങൾ അറിയാം22 ദിവസത്തിനുള്ളിൽ പിജി ഫലം പുറത്തുവിട്ട് കാലിക്കറ്റ് സർവകലാശാല3,4, 6,7 ക്ലാസുകളിലെ പരീക്ഷാഫലം വന്നു: അതിവേഗം ഡിഇഡിരക്ഷിതാക്കൾക്കും നാട്ടുകാർക്കും അഭിപ്രായം അറിയിക്കാം: പഠന പിന്തുണാ പരിപാടി ഏപ്രിൽ മുതൽസംസ്കൃത സർവകലാശാലയിൽ ഓൺലൈൻ കോഴ്സുകൾകുറഞ്ഞ ഫീസില്‍ എം.എസ്ഡബ്ല്യു പഠിക്കാം: വാര്‍ഷിക ഫീസ്‌ 6500 രൂപഐഐടി കാൺപൂരിൽ വിവിധ വിഷയങ്ങളിൽ ഓൺലൈൻ പിജി കോഴ്സുകൾപിഎച്ച്ഡി പ്രവേശനത്തിന് ഇനി നെറ്റ് സ്കോർ: മാറ്റം ഈ വർഷം മുതൽ

എംജി സർവകലാശാലയിൽ എം.ടെക് അഡ്മിഷന്‍ തുടരുന്നു

Feb 6, 2023 at 5:03 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g

കോട്ടയം: എംജി സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് നാനോ സയന്‍സ് ആന്‍റ് നാനോ ടെക്നോളജിയില്‍ എ.ഐ.സി.ടി.ഇ അംഗീകാരമുള്ള എം.ടെക് നാനോ സയന്‍സ് ആന്‍റ് നാനോ ടെക്നോളജി കോഴ്സിന് അഡ്മിഷന്‍ തുടരുന്നു. വിദേശ രാജ്യങ്ങളിലെ സര്‍വകലാശാലകളില്‍ ഇന്‍റേണ്‍ഷിപ്പിന് അവസരമുള്ള കോഴ്സിലെ അവസാന വര്‍ഷ വിദ്യാര്‍ഥികളായ നാലു പേര്‍ക്ക് ഇത്തവണ വിദേശ ഫെലോഷിപ്പ് ലഭിച്ചിരുന്നു.
60 ശതമാനം മാര്‍ക്കോടെ ഫിസിക്സ്, കെമിസ്ട്രി, പോളിമര്‍ സയന്‍സ്, ബയോടെക്നോളജി, നാനോ സയന്‍സ് ആന്‍റ് നാനോ ടെക്നോളജി, ഇന്‍ഡസ്ട്രിയല്‍ കെമിസ്ട്രി, ഇന്‍ഡസ്ട്രിയല്‍ ഫിസികസ്, പോളിമര്‍ കെമിസ്ട്രി എന്നിവയില്‍ ഏതിലെങ്കിലും എം.എസ്.സി ബിരുദമോ കെമിക്കല്‍ എന്‍ജിനീയറിംഗ്, മെക്കാനിക്കല്‍ എന്‍ജിനീയറിംഗ്, ഇലക്ട്രോണിക്സ് ആന്‍റ് കമ്മ്യൂണിക്കേഷന്‍സ്, പോളിമര്‍ ടെക്നോളജി, ബയോടെക്നോളജി, നാനോ സയന്‍സ് ആന്‍റ് നാനോ ടെക്നോളജി, മെറ്റലര്‍ജി, എന്‍ജിനീയറിംഗ് ഫിസിക്സ്, ഇന്‍ഡസ്ട്രിയല്‍ കെമിസ്ട്രി എന്നിവയില്‍ ഏതിലെങ്കിലും ബി.ടെക് ബിരുദമോ ഉള്ളവരെയാണ് പരിഗണിക്കുന്നത്. പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗത്തിലെയും മറ്റ് അര്‍ഹ വിഭാഗങ്ങളിലെയും വിദ്യാര്‍ഥികള്‍ക്ക് ഫീസ് ഇളവ് ലഭിക്കും. താത്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് നാനോ സയന്‍സ് ആന്‍റ് നാനോ ടെക്നോളജി ഓഫീസില്‍ ഹാജരാകണം. ഫോണ്‍:9746237388, 9446866088, 9447709276

\"\"

Follow us on

Related News