SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g
ന്യൂഡൽഹി: കരസേനയിലേക്കുള്ള അഗ്നിവീർ റിക്രൂട്മെന്റിന് ഇനി പ്രവേശന പരീക്ഷ എഴുതണം. അഗ്നിവീർ റിക്രൂട്മെന്റ്
നടപടിക്രമങ്ങളിൽ ഇനിമുതൽ പ്രവേശന പരീക്ഷ നിർബന്ധമാക്കി ഉത്തരവിറങ്ങി. ഓൺലൈൻ പ്രവേശന പരീക്ഷ ആദ്യം നടത്തും. ആദ്യം റിക്രൂട്മെന്റ് റാലി, പിന്നീട് പരീക്ഷ എന്ന നിലവിലെ രീതി ഇനി മാറും. ആദ്യം പരീക്ഷയും പരീക്ഷയിൽ മികവു തെളിയിക്കുന്നവർക്ക് കായികക്ഷമതാ പരിശോധനയും വൈദ്യപരിശോധനയും എന്ന രീതിയിലാകും ഇനി അഗ്നിവീർ
നിയമനം നടക്കുക. റിക്രൂട്മെന്റ് റാലികളിലെ തിരക്ക് കുറയ്ക്കൽ ഉൾപ്പെടെയുള്ള ലക്ഷ്യ
ങ്ങളോടെയാണു മാറ്റം പുതിയ നിയമനത്തിനുള്ള വിജ്ഞാപനം
ഫെബ്രുവരി പകുതിയോടെ പുറത്തിറങ്ങും. ഈ നിയമനത്തിനുള്ള പ്രവേശന പരീക്ഷയാക്കും ആദ്യം നടക്കുക. ഏപ്രിലിൽ രാജ്യത്തെ 200 കേന്ദ്രങ്ങളിലായി ഇതിനുള്ള പ്രവേശന പരീക്ഷ നടത്തും.