SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g
തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ വിദ്യാഭ്യാസ മേഖലയ്ക്ക് 1773.09 കോടി വകയിരുത്തി. സ്കൂളുകൾക്ക് അടിസ്ഥാനസൗകര്യ വികസനത്തിനുള്ള
ആകെ വിഹിതം 85 കോടി രൂപയിൽ നിന്നും 95 കോടി രൂപയായി വർദ്ധിപ്പിച്ചു.
സ്കൂൾ കുട്ടികൾക്ക് സൗജന്യ യൂണിഫോം നൽകുന്നതിനായി 140 കോടി രൂപ വകയിരുത്തി. ഓട്ടിസം പാർക്കിന്റെ വിവിധ പ്രവർത്തനങ്ങൾക്കായി 40 ലക്ഷം രൂപയും അനുവദിച്ചു. സർക്കാർ ഹയർസെക്കന്ററി സ്കൂളുകളിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി 65 കോടി രൂപവകയിരുത്തിയിട്ടുണ്ട്. സമഗ്ര ശിക്ഷാ അഭിയാൻ പദ്ധതിയുടെ വിവിധ
ഘടകങ്ങളുടെ നടത്തിപ്പിലേക്ക് സംസ്ഥാന വിഹിതമായി 60 കോടി രൂപ നീക്കിവച്ചു. ഉച്ചഭക്ഷണ പദ്ധതി നടപ്പിലാക്കുന്നതിന് സംസ്ഥാന വിഹിതമായി 344.64 കോടി രൂപ വകയിരുത്തി.